300 മൈാബൈല്‍ ഫോണുകള്‍ സജീവം... വ്യോമസേന ഭീകരരുടെ സാന്നിധ്യം ഉറപ്പിച്ചത് ഇങ്ങനെ
Recommended Video

ദില്ലി: ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പില്‍ വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇപ്പോഴും സംശയാസ്പദമാണ്. എന്നാല്‍ ഇതിന്റ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. ബാലക്കോട്ടിലെ ക്യാമ്പില്‍ ഭീകരര്‍ ഉണ്ടെന്ന് മൊബൈല്‍ ഫോണിന്റെ നെറ്റ് വര്‍ക്കിലൂടെയാണ് മനസ്സിലാക്കിയത്. 300ലധികം മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ടിരിക്കുന്നതായി ടെക്‌നിക്കല്‍ ടീം കണ്ടെത്തിയിരുന്നു.

ഇന്റലിജന്‍സ് ഏജന്‍സികളുടെ ടെക്‌നിക്കല്‍ ടീമാണ് ഭീകരക്യാമ്പില്‍ നിരീക്ഷണം നടത്തിയത്. ഭീകരര്‍ ക്യാമ്പില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ചിട്ടാണ് ആക്രമണം നടത്തിയത്. അതുകൊണ്ടാണ് ആക്രമണത്തില്‍ 300ലധികം പേര്‍ കൊല്ലപ്പെട്ടതായി ആദ്യ ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ട് വന്നത്. നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് ക്യാമ്പില്‍ നിരീക്ഷണം നടത്തിയത്. വ്യോമസേനയ്ക്ക് തിരിച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ നിരീക്ഷണം ആരംഭിച്ചത്.
രണ്ട് ദിവസത്തിലധികം നിരീക്ഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഭീകരര്‍ ഉണ്ടെന്നും മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു. തുടര്‍ന്ന് ആക്രമണം നടത്താന്‍ വ്യോമസേന തീരുമാനിക്കുകയായിരുന്നു. മറ്റ് ഇന്റലിജന്‍സ് ഏജന്‍സിയും ഇവരോടൊപ്പം ചേര്‍ന്നിരുന്നു. അതേസമയം ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് ഇപ്പോഴും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പാകിസ്താന്‍ നിഷേധിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം ഇന്ത്യ തന്നെ പുറത്തുവിടേണ്ടി വരും.
അതേസമയം വ്യോമസേന മേധാവ് ബിഎസ് ധനോവ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് അറിയില്ലെന്നും, അത് സര്‍ക്കാരാണ് വെളിപ്പെടുത്തേണ്ടതെന്നും പറഞ്ഞിരുന്നു. നേരത്തെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ആക്രമണം സ്ഥിരീകരിച്ചിരുന്നു. നിരധി ഭീകരര്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷം എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് തെളിവ് ചോദിക്കുന്നുണ്ട്.












Click it and Unblock the Notifications