കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഞെട്ടി രാജ്യം; ആദ്യമായി 2 ലക്ഷം കടന്ന് പ്രതിദിന കേസുകള്‍
ദില്ലി: കൊവിഡിന്‍റെ രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചു കുലുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. 200739 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1038 മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 199620 പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
Recommended Video
ഇന്നലത്തെ രണ്ട് ലക്ഷം കൂടിയായതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 1,73,123 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വാക്സീന്‍ ഇറക്കുമതി കൂട്ടാന്‍ ആലോചിക്കുന്നുണ്ട്.

കൂടാതെ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞേക്കും. നിലവിൽ വാക്സീനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്. എന്നാൽ ജിഎസ്‍ടി കൂടി ചേരുമ്പോഴേക്ക് ഇറക്കുമതി തീരൂവ 16 ശതമാനത്തോളം വരും. ഉപയോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത് എടുത്ത് കളയാനാണ് ആലോചന. കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കേരളവും കൂടുതല്‍ നിയന്ത്രണങ്ങല്‍ സ്വീകരിച്ച് വരികയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന് നടക്കുന്നുണ്ട്.












Click it and Unblock the Notifications