കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറിനിടെ 68,898 പേർക്ക് കൊവിഡ്; ഇന്ത്യയിൽ രോഗികളുടെ എണ്ണം 29 ലക്ഷം കടന്നു

Google Oneindia Malayalam News

ദില്ലി; ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,898 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,905,823 ആയി. രാജ്യത്ത് ഇന്നലെ മാത്രം 983 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 54,849 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.90 ശതമാനമാണ്.

നിലനിൽ 6,92,028 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2,158,946 പേർക്ക് രോഗം ഭേദമായി. അതേസമയം പരിശോധനകളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. പ്രതിദിനം 9 ലക്ഷം പരിശോധനകളാണ് നിലവിൽ നടത്തുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്കമാക്കി.ആഗസ്​റ്റ്​ 20 ന്​ 8,05,985 സാമ്പിളുകൾ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയിട്ടുണ്ട് ഇതുവരെ 3,34,67,237 കൊവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളച്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 73.91 ശതമാനയി ഉയർന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 coronavirus16--159776

പ്രതിദിന കൊവിഡ് രോഗികശുടെ എണ്ണത്തിൽ ആഗസ്റ്റ് മാസത്തിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 12 ലക്ഷത്തിന് മുകളിൽ രോഗികളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് മാസങ്ങളേക്കാൾ ഏറ്റവും ഉയർന്ന കണക്ക് കൂടിയാണിത്. ജുലൈയിൽ 11,09,444 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം അമേരിക്കയിൽ ഇതുവരെ 9,94,863 കേസുകളും ബ്രസീലിൽ 7,94,115 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയലാണ് രോഗബാധിതർ ഏറ്റവും കൂടുതൽ ഇവിടെ ഇതുവരെ 6 ലക്ഷത്തിന് മുകളിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,43,289 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം തമിഴ്നാടാണ്. ആകെ കേസുകൾ ഇവിടെ 3,61,435 ആയി. ആന്ധ്രാപ്രദേശിൽ 3,25,396 കേസുകളും കർണാകയിൽ 2,56,975 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ ഇന്നലെ 1968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 18,123 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,828 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,189 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

വലതുനിരീക്ഷകനെന്ന് വിശേഷിപ്പിച്ചു, മീഡിയാവണ്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത്; അപഹാസ്യമെന്ന് നിഷാദ്വലതുനിരീക്ഷകനെന്ന് വിശേഷിപ്പിച്ചു, മീഡിയാവണ്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത്; അപഹാസ്യമെന്ന് നിഷാദ്

ഓരോ പോളിംഗ് ബൂത്തിലും കാത്തിരിക്കുന്നത്, യശ്വന്ത് സിന്‍ഹയുടെ മുന്നറിയിപ്പ്, തിരഞ്ഞെടുപ്പ് നീട്ടണം!!ഓരോ പോളിംഗ് ബൂത്തിലും കാത്തിരിക്കുന്നത്, യശ്വന്ത് സിന്‍ഹയുടെ മുന്നറിയിപ്പ്, തിരഞ്ഞെടുപ്പ് നീട്ടണം!!

500 രൂപയുടെ സാധനങ്ങളില്ല, തൂക്കക്കുറവ്; ഓണക്കിറ്റിൽ വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ500 രൂപയുടെ സാധനങ്ങളില്ല, തൂക്കക്കുറവ്; ഓണക്കിറ്റിൽ വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ

English summary
Number of covid patients in India has crossed 29 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X