നിക്ഷേപകരൊക്കെ ഈ സംസ്ഥാനങ്ങളിലേക്ക്; രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശ്, ഒന്നാം സ്ഥാനത്ത് ഈ സംസ്ഥാനം
ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണികൾ ഈ വർഷം കുതിച്ചുയർന്നു. എൻ എസ് ഇ നിഫ്റ്റി 50 സെപ്റ്റംബർ 11 ന് 20,000-ലും ഡിസംബർ 8 ന് 21,000-ലും എത്തി. ഈ ദ്രുതഗതിയിലുള്ള കുതിപ്പ് ഓഹരി വിപണിയുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായി.
നിക്ഷേപകരുടെയും എണ്ണം 8 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. നാഷണൽ സ്റ്റോക്ക് എക്സ്ചേർഞ്ചിന്റെ ( എൻ എസ് ഇ) കണക്കുകൾ പ്രകാരം ഈ വർഷം ഇന്ത്യയിലെ ഓഹരി വിപണി നിക്ഷേപകരുടെ എണ്ണത്തിൽ 22.4 ശതമാനം വളർച്ചയുണ്ടായി.

ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഏറ്റവും ഉയർച്ച രേഖപ്പെടുത്തി. ഓഹരി വിപണിയിലെ കുതിച്ച് ചാട്ടം കൂടാതെ,പ്രധാന പങ്കുവഹിച്ചത് അവബോധം വർദ്ധിച്ചതും ഓൺലൈൻ വ്യാപരവുമാണ്. താരതമ്യേന താഴ്ന്ന അടിത്തറയിൽ നിന്ന് ആരംഭിച്ചെങ്കിലും, രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണത്തിൽ അസാധാരണമായ 36.6 ശതമാനം വർദ്ധനവ് ബീഹാർ സാക്ഷ്യം വഹിച്ചു.
ഇത് സംസ്ഥാനത്തിനുള്ളിലെ സാമ്പത്തിക വിപണികളിൽ വർദ്ധിച്ചുവരുന്ന താല്പര്യം കാണിക്കുന്നു. ബീഹാറിന് തൊട്ട് പിന്നാലെ ഉത്തർപ്രദേശും മധ്യപ്രദേശും യഥാക്രമം 33.8 ശതമാനവും 28.9 ശതമാനവും വളർച്ചാ നിരക്ക് രേഖപ്പെടുത്തി.
സാമ്പത്തിക നേതൃത്വനിരയിലുള്ള മഹാരാഷ്ട്രയ്ക്ക് ശേഷം ഈ സംസ്ഥാനങ്ങൾ ഇന്ത്യൻ നിക്ഷേപ രംഗത്ത് സുപ്രധാന സ്ഥാനം വഹിക്കുന്നു, 16.9 ശതമാനം വർദ്ധനയോടെ മഹാരാഷ്ട്രയിൽ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപക സംഘമുണ്ട്. ഡിസംബർ 25 വരെ 1.48 കോടി രജിസ്റ്റർ ചെയ്ത നിക്ഷേപകരുണ്ട്.
ഏറ്റവും കൂടുതൽ നിക്ഷേപകരുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗുജറാത്തിനെ പിന്തള്ളി ഉത്തർപ്രദേശ് ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. ഡിസംബർ 25 ന് യു പിയിൽ 89.5 ലക്ഷം സജീവ നിക്ഷേപകരുണ്ടായിരുന്നപ്പോൾ ഗുജറാത്തിൽ 76. 5 ലക്ഷം പേരാണുണ്ടായത്. മൊത്തത്തിൽ ഡിസംബർ 25 വരെ ഇന്ത്യയിൽ രജിസറ്റർ ചെയ്ത 8.49 കോടി നിക്ഷേപകരുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22.4% വർദ്ധനയാണ്.
മുൻനിര മെട്രോകൾക്ക പുറത്തുള്ള ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളുടെ വ്യാപകമായ ഇടപെടലും വളർച്ചയ്ക്കു കാരണമായി. യൂട്യൂബ് പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലെ സാമ്പത്തിക, ബിസിനസ്സ വിവരങ്ങളും ഓഹരി വിപണി നിക്ഷേപത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചു. രാജ്യത്തിന്റെ വിപണി മൂലധനം 2023-ൽ 4 ട്രില്യൺ ഡോളർ കവിഞ്ഞു, ഇപ്പോൾ യുഎസ്, ചൈന, ജപ്പാൻ എന്നിവയ്ക്ക് പിന്നിൽ ലോകത്ത് നാലാം സ്ഥാനത്താണ്.












Click it and Unblock the Notifications