കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രി സുരക്ഷയ്ക്ക് ഊന്നൽ നൽകി കെജ്രിവാളിന്റെ പുതിയ പ്രഖ്യാപനം; ബസുകളിൽ 13,000 സുരക്ഷാ ഉദ്യോഗസ്ഥർ

Google Oneindia Malayalam News

ദില്ലി: സ്ത്രീ സുരക്ഷയ്ക്ക് ഊന്നൽ നൽ‍കുന്ന കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് കെജ്രിവാൾ സർക്കാർ. ദില്ലിയിൽ ബസുകളിൽ നിയോഗിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഒക്ടോബർ 29 മുതൽ 13,000 ആയി വർദ്ധിപ്പിക്കുമെന്ന് കെജ്രിവാൾ വ്യക്തമാക്കി.

സൈന്യത്തിന് കൈയടി, ട്രംപിന് കൂവല്‍; അയാളെ തുറുങ്കിലടയ്ക്കണമെന്ന് കാണികള്‍സൈന്യത്തിന് കൈയടി, ട്രംപിന് കൂവല്‍; അയാളെ തുറുങ്കിലടയ്ക്കണമെന്ന് കാണികള്‍

ദില്ലി ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പദ്ധതിക്കും നാളെ തുടക്കമാകും. ഓരോ സർക്കാർ ബസിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള ഉത്തരവാദിത്തം ഞാൻ നിങ്ങളെ ഏൽപ്പിക്കുകയാണ്. സ്വന്തം വീട്ടിലേത് എന്നപോലെ സുരക്ഷിതത്വം അവർക്ക് ഉറപ്പ് വരുത്തണം. പുതിയതായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

aap

നിലവിൽ ദില്ലി ബസുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 3400 ആണ്. നാളെ സഹോദരി-സഹോദര ബന്ധം ഊഷ്മളമാക്കുന്ന ഭായ് ധൂജ് ദിനത്തിലാണ് സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി തുടക്കമാകുന്നത്. ബസിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 13,000 ആകുകയും ചെയ്യും-കെജ്രിവാൾ പറഞ്ഞു.ദില്ലിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെജ്രിവാളിന്റെ സുപ്രധാന പ്രഖ്യാപനം.

English summary
Number of Marshals in Dilli buses are increased to 13,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X