കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനുവരിയിൽ വിവാഹേതര ബന്ധങ്ങൾ കൂടുന്നുവെന്ന് ഡേറ്റിംഗ് ആപ്പ്, മുന്നിൽ ബെംഗളൂരു, കൊച്ചിയും പട്ടികയിൽ

Google Oneindia Malayalam News

ദില്ലി: ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളും വിരസതയുമാകാം പലപ്പോഴും വിവാഹേതര ബന്ധങ്ങൾക്ക് കാരണമാകുന്നത്. വിവാഹ ജീവിതത്തിന് പുറത്തേയ്ക്ക് പുതിയ കൂട്ടുകൾ തേടിപ്പേകുന്നവരുടെ എണ്ണം കുറവല്ല. ഇതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസങ്ങൾ ഇല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവാഹ ജീവിതത്തിലെ വിരസത അകറ്റാൻ ഡേറ്റിംഗ് ആപ്പുകളുടെ സഹായം തേടുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.

ഇന്ത്യയിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പെരുകുന്നു; 5 മാസത്തിനിടെ അപ്ലോഡ് ചെയ്തത് 25000 വീഡിയോകൾ!ഇന്ത്യയിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പെരുകുന്നു; 5 മാസത്തിനിടെ അപ്ലോഡ് ചെയ്തത് 25000 വീഡിയോകൾ!

വിവാഹിതരായ എട്ട് ലക്ഷത്തോളം സ്ത്രികളും പുരുഷന്മാരും ഒരു ഡേറ്റിംഗ് ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബെംഗളൂരുവിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനുവരി മാസത്തിലാണ് ഏറ്റവും ആളുകൾ ഡേറ്റിംഗ് ആപ്പിൽ എത്തിയത്.

ജനുവരിയിൽ കുത്തനെ കൂടി

ജനുവരിയിൽ കുത്തനെ കൂടി

ജനുവരി ആദ്യവാരത്തിലാണ് ഡേറ്റിംഗ് ആപ്ലിക്കേഷനിലേക്കുള്ള ട്രാഫിക് കുത്തനെ കൂടിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരി ആദ്യവാരത്തിൽ ദമ്പതികളുടെ ജോലികൾ പുന:രാരംഭിക്കുകയും കുട്ടികളുടെ ശൈത്യകാല അവധി അവസാനിക്കുകയും ചെയ്തതോടെയാണ് ഡേറ്റിംഗ് ആപ്പിൽ എത്തിയവരുടെ എണ്ണവും കൂടിയത്.

നവംബറിലെ കണക്ക്

നവംബറിലെ കണക്ക്

2019 നവംബറിൽ ഡേറ്റിംഗ് ആപ്പിൽ എത്തിയ പുരുഷന്മാരിൽ ഭൂരിഭാഗവും ഇനി പറയുന്ന നഗരങ്ങളിൽ നിന്നുള്ളവരായിരുന്നു. ബെംഗളൂരു, മുംബൈ, കൊൽക്കത്ത. ദില്ലി, പൂനെ, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, ചണ്ഡിഗഢ്, കൊച്ചി, നോയിഡ, വിശാഖപട്ടണം, നാഗ്പൂർ,ഭുവനശ്വർ

 സ്ത്രീകൾ

സ്ത്രീകൾ

സ്ത്രീകളുടെ കാര്യത്തിൽ ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ദില്ലി, പൂനെ, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, ചണ്ഡിഗഡ്, അഹമ്മദാബാദ്, ജയ്പ്പൂർ കൊച്ചി, നോയിഡ, ലഖ്നോ, ഇൻഡോർ, സൂരറ്റ്, ഗുവാഹത്തി, നാഗ്പൂർ, ഭോപ്പാൽ എന്നീ നഗരങ്ങളാണ് മുന്നിട്ട് നിൽക്കുന്നത്.

 ജനപ്രീതി വർദ്ധിക്കുന്നു

ജനപ്രീതി വർദ്ധിക്കുന്നു

ഡേറ്റിംഗ് ആപ്പിന്റെ ജനപ്രീതിയിൽ 567 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പുതുവത്സര സമയമായതിനാലാണ് ജനുവരിയിൽ ഡേറ്റിംഗ് ആപ്പിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ ഇത്ര വലിയ കുതിപ്പുണ്ടായതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പുതുവത്സരത്തിന് ശേഷം ആപ്പ് സബ്സക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കുതിച്ചുചാട്ടം

കുതിച്ചുചാട്ടം

2020 ജനുവരി ആദ്യവാരം ആപ്പിന്റെ പ്രതിദിന സബ്സ്ക്രിപ്ഷനിൽ മുൻപത്തെ രണ്ടാഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ 300 ശതമാനത്തിൽ അധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആദ്യത്തെ രണ്ടാഴ്ചയിലെ പുതിയ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം മാസം മുഴുവനും ഉള്ളതിന്റെ 250 ശതമാനത്തിൽ അധികമായിരുന്നു. 2019 ജനുവരിയിലും ഇതേ പ്രവണതയാണ് ഉണ്ടായിരുന്നത്.

ബെംഗളൂരു മുമ്പിൽ

ബെംഗളൂരു മുമ്പിൽ

ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്ലേഡൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇന്ത്യയിലെ ' വിശ്വസ്ഥരല്ലാത്ത ദമ്പതികളുടെ' ആസ്ഥാനം ബെംഗളൂരുവാണ്. രണ്ടാം സ്ഥാനത്ത് കൊൽക്കത്തയും മൂന്നാം സ്ഥാനത്ത് മുംബൈയുമാണ്. വിരസമായ വിവാഹ ജീവിതത്തോടുള്ള മടുപ്പാണ് ഇവരിൽ 77 ശതമാനത്തേയും ഡേറ്റിംഗ് ആപ്പുകളിൽ എത്തിച്ചതെന്ന് സർവെ പറയുന്നു.

English summary
Number of people using dating app increased in bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X