കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപി-കോണ്‍ഗ്രസ് സഖ്യം ബിജെപിയെ പറപ്പിക്കും! സൂചന നല്‍കി കണക്കുകള്‍!

  • By Aami Madhu
Google Oneindia Malayalam News

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമാണ് ബദ്ധവൈരികളായ ആം ആദ്മി പാര്‍ട്ടിയേയും കോണ്‍ഗ്രസിനേയും ഇപ്പോള്‍ സഖ്യത്തില്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയെങ്കിലും ഇത്തവണ അനായാസ വിജയം ബിജെപിക്ക് രാജ്യസ്ഥലത്താനത്ത് സ്വപ്നം പോലും കാണാനാകില്ല. എഎപി-കോണ്‍ഗ്രസ് സഖ്യം ബിജെപിയെ ദില്ലിയില്‍ പറപ്പിക്കുമെന്ന് കണക്കുകളും സൂചിപ്പിക്കുന്നു. വിശദാംശങ്ങളിലേക്ക്.

 ഏഴ് സീറ്റുകള്‍

ഏഴ് സീറ്റുകള്‍

ദില്ലിയില്‍ ആകെ ഏഴ് ലോക്സഭാ സീറ്റുകളാണ് ഉള്ളത്. 2009 ല്‍ കോണ്‍ഗ്രസാണ് ഈ സീറ്റുകള്‍ തൂത്തുവാരിയത്. എന്നാല്‍ 2014 ല്‍ മോദി പ്രഭാവത്തില്‍ കോണ്‍ഗ്രസ് ദില്ലിയില്‍ തകര്‍ന്നടിഞ്ഞു. ഏഴ് സീറ്റും നേടി ബിജെപി ലോക്സഭ പിടിച്ചെടുത്തു.

 ബിജെപിയെ തൂത്തെറിയും

ബിജെപിയെ തൂത്തെറിയും

എന്നാല്‍ ഇത്തവണ ബിജെപിക്ക് വിജയം അത്ര എളുപ്പം സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി രൂപീകരിച്ച കോണ്‍ഗ്രസ്-എഎപി സഖ്യം ബിജെപിയെ തൂത്തെറിയുമെന്ന് മുന്‍ തിരഞ്ഞെടുപ്പ് കണക്കുകളും സൂചിപ്പിക്കുന്നു.

 മണ്ഡലം കണക്കുകള്‍

മണ്ഡലം കണക്കുകള്‍

2014 ല്‍ ചാന്ദിനി ചൗക്ക് മണ്ഡലത്തില്‍ ബിജെപി നേടയ വോട്ട് 44.6 ശതമാനമായിരുന്നു.ആംആദ്മിയെക്കാള്‍ 13.88 ശതമാനം അധികം. എന്നാല്‍ ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ്-എഎപി വോട്ടിങ്ങ് ഷെയര്‍ 48.67 ശതമാനമാണ്.

 കൂടുതല്‍ നേടി

കൂടുതല്‍ നേടി

നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലും ഈസ്റ്റ് ദില്ലിയിലും ന്യൂ ദില്ലിയിലും നോര്‍ത്ത് വെസ്റ്റ് ദില്ലിയിലും സൗത്ത് ദില്ലിയിലുമെല്ലാം എഎപി -കോണ്‍ഗ്രസ് വോട്ട് ഷെയര്‍ ബിജെപിയെക്കാള്‍ കൂടുതലാണ്. വെസ്റ്റ് ദില്ലിയില്‍ മാത്രമാണ് ബിജെപിക്ക് ഇരുപാര്‍ട്ടികളുടേയും ഒന്നിച്ചുള്ള വോട്ട് ഷെയറിനേക്കാള്‍ കൂടുതല്‍ നേടാനായത്.

 മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്

മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്

അതേസമയം 2017ല്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ബിജെപി ഒറ്റയ്ക്ക് നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടാണ് കോണ്‍ഗ്രസ്-എഎപി പാര്‍ട്ടികളുടെ വോട്ടുകള്‍ കൂട്ടിയാല്‍ ലഭിക്കുന്നത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വെറും 36.08 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസും എെപിയും ചേര്‍ന്ന് 47.32 ശതമാനം വേട്ട് നേടി.

 എഎപി സഖ്യം

എഎപി സഖ്യം

എന്നാല്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകള്‍ 21.28 ശതമാനം ഉയര്‍ന്നപ്പോള്‍ ആംആദ്മിയുടെ വോട്ടിങ്ങ് ഷെയര്‍ ഇടിയുകയും ചെയ്തു. ഒരുപക്ഷേ ഈ കണക്കുകളാകാം കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ആപ്പിനെ പ്രേരിപ്പിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

English summary
Numbers Show BJP Should Worry About an AAP-Congress Alliance in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X