കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയുടെ വയറ്റില്‍ നാഫ്തലിന്‍ ഗുളികകള്‍; ആത്മഹത്യയെന്ന് പോലീസ്, പരിശോധന തുടരുന്നു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പത്തനാപുരത്ത കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സൂസന്റേത് മുങ്ങിമരണമെന്ന് പ്രഥാമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ സൂസന്‍ മാത്യുവിനെ ഇന്നലെ രാവിലെയോടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

<strong>കോണ്‍ഗ്രസ്സിന്റെ ആഹ്വാനം ഏറ്റെടുത്ത് പ്രതിപക്ഷം; മോദി ഇന്നുവരെ കാണാത്ത പ്രതിഷേധം, പാഠം പഠിപ്പിക്കും</strong>കോണ്‍ഗ്രസ്സിന്റെ ആഹ്വാനം ഏറ്റെടുത്ത് പ്രതിപക്ഷം; മോദി ഇന്നുവരെ കാണാത്ത പ്രതിഷേധം, പാഠം പഠിപ്പിക്കും

അവര്‍ താമസിക്കുന്ന ഓര്‍ത്തഡോക്സ് സഭ മൗണ്ട് താബോര്‍ഡ് ദയറാ കോണ്‍വെന്റിലെ കിണറ്റില്‍ നിന്നായിരിരുന്നു മൃതദേഹം കണ്ടെത്തിയത്. കിണറിന് സമീപത്ത് രക്തകറകളും വലത് കൈതണ്ടയും മുടിയും മുറിച്ച നിലയില്‍ കണ്ടെത്തിയതും മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങള്‍ക്ക് ഇടനല്‍കിയിരിന്നു. എന്നാല്‍ സിസ്റ്ററുടേത് മുങ്ങിമരണമാണെന്നാണ് പ്രഥാമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

തിരച്ചില്‍ നടത്തിയപ്പോള്‍

തിരച്ചില്‍ നടത്തിയപ്പോള്‍

സിസ്റ്ററെ കാണാതായതിനെ തുടര്‍ന്ന് കോണ്‍വെന്റ് അന്തേവാസികള്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് സൂസന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 25 വര്‍ഷമായി പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്ത് വരികയാണ് 54 കാരിയായ സിസ്റ്റര്‍ സൂസന്‍ മാത്യു.

ചോരക്കറ

ചോരക്കറ

കിണറിലേക്കുള്ള വഴിയിലും തൂണിലും ചോരക്കറയുണ്ടായിരുന്നു. സിസ്റ്ററിന്റെ മുടി മുറിച്ച നിലയിലായിരുന്നു. മുറിച്ച മുടി സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തില്‍ രണ്ടു കൈത്തണ്ടകളിലും ബ്ലേഡുകൊണ്ടുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. ഈ ബ്ലേഡ് പോലീസ് സിസ്റ്റര്‍ സൂസന്റെ മുറിയില്‍ നിന്നും കണ്ടെടുത്തു.

പോലീസിന്റെ പ്രാഥമിക നിഗമനം

പോലീസിന്റെ പ്രാഥമിക നിഗമനം

കൈകളില്‍ സിസ്റ്റര്‍ സ്വയം മുറിവുണ്ടാക്കിയതായെന്നാണ് സൂചനയെന്ന് എസ്പി ബി അശോകന്‍ പറഞ്ഞു,.സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍

തിരുവനന്തപുരം മെഡിക്കള്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. കിണറ്റിലെ വെള്ളം ഉള്ളില്‍ച്ചെന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കൈത്തണ്ടയിലെ മുറിവ് ഏറെ ആഴത്തിലുള്ളതാണ്.

പോലീസിന് നല്‍കിയ വിവരങ്ങള്‍

പോലീസിന് നല്‍കിയ വിവരങ്ങള്‍

കൈത്തണ്ടയിലെ മുറിവിന് പുറമേ മറ്റേതെങ്കി്‌ലും തരത്തിലുള്ള മുറിവുകളോ ബലപ്രയോഗം നടന്നതിന്റെ തെളിവുകളോ കന്യാസ്ത്രീയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് മരണം ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

നാഫ്തലിന്‍ ഗുളിക

നാഫ്തലിന്‍ ഗുളിക

കന്യാസ്ത്രിയുടെ വയറ്റിനുള്ളില്‍ നിന്നും നാഫ്തലിന്‍ ഗുളിക കണ്ടെത്തിയത് ചില സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത് ദൂരീകരിക്കുന്നതിന് വേണ്ടി ആന്തരികാവയവങ്ങളുടെ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അന്തിമ റിപ്പോര്‍ട്ട്

അന്തിമ റിപ്പോര്‍ട്ട്

ഇതിന്റെ പരിശോധനാ ഫലം കൂടി പുറത്തുവന്നശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പോലീസിന് ലഭിക്കു. കൈത്തണ്ട മുറിച്ച് കന്യാസ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചിരിക്കാം. ഇത് വിജയിക്കാതെ വന്നതോടെ ആയിരിക്കാം വലത് കയ്യിലും മുറിവുണ്ടാക്കിയത്.

കിണറിനുള്ളിലേക്ക്

കിണറിനുള്ളിലേക്ക്

ഇടതു കയ്യിലേത് ആഴത്തിലുള്ള മുറിവായിരുന്നു. വേദന വന്നതോടെയായിരിക്കാം നാഫ്തലിന്‍ ഗുളിക കഴിച്ചത്. ഇതിനി ശേഷം മുറിയില്‍ നിന്നും ഇറങ്ങിയോടി കിണറിനുള്ളിലേക്ക് ചാടിയതാകാം. ഇതിനിടയിലാകം മുറിക്കുള്ളിലും കിണറിന് സമീപത്തും രക്തം ചിതറിയത് എന്നാണ് പോലീസ് നിഗമനം.

സംശയിക്കുന്നില്ല

സംശയിക്കുന്നില്ല

മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഉള്ളതായി സംശയിക്കുന്നില്ലെന്ന് സഹോദരി സാലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിസ്റ്റർ സൂസൻ മാത്യുവിന് മാനസിക വിഷമമുണ്ടായിരുന്നുവെന്നും അവർ തൈറോയിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെന്നുമാണ് സഹോദരി ലാലി പറ‍ഞ്ഞത്.

English summary
nun committed suicide says postmortem report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X