8 ദിവസം പ്രായമായ കുഞ്ഞിന്റെ വിരല്‍ നഴ്‌സ് മുറിച്ചു മാറ്റി
കൊല്‍ക്കത്ത:8 ദിവസം പ്രായമായ കുഞ്ഞിനോട് നഴ്‌സിന്റെ കൊടും ക്രൂരത. കുഞ്ഞിന്റെ കൈവിരല്‍ മുറിച്ചു മാറ്റിയ നഴ്‌സ് സംഭവം മറച്ചുവയ്ക്കാന്‍ ഇത് ചവറ്റുകുട്ടയിലിട്ടു.
കടുത്ത വയറിളക്കവും പനിയും മൂലം ഈ മാസം ആറിനാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സലൈന്‍ കൊടുക്കാനായി കുഞ്ഞിന്റെ വലതു കൈവിരല്‍ ബാന്‍ഡേജ് ചെയ്തിരുന്നു. അസുഖം മാറിയ ശേഷം ബാന്‍ഡേജ് നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ നഴ്‌സ് വിരല്‍ മുറിച്ചു മാറ്റുകയാണ് ഉണ്ടായത്.
കുഞ്ഞിന്റെ വിരല്‍ അറ്റ് നിലത്തു വീഴുന്നത് കണ്ട് അലമുറയിട്ടു കരഞ്ഞ അമ്മയെ ഗൗനിക്കാതെ നഴ്‌സ് മുറിഞ്ഞു വീണ വിരലെടുത്ത് ചവറ്റുകുട്ടയിലിട്ട് സ്ഥലംവിടുകയായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications