Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ നഴ്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയതെന്ന് കുടുംബം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ നഴ്സിനെ ആശുപത്രിയുടെ മതിലില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു യുവതിക്ക് ജോലിക്ക് കയറിയത്. ഇതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉന്നാവ് ന്യൂ ജീവൻ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. അതേസമയം യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തി.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ പ്രതികളാക്കി യുപി പൊലീസ് എഫ് ഐ ആർ ഫയല്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കും. അന്വേഷണത്തിന്റെ കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു വിട്ടുവീഴ്ചകളും ഉണ്ടായിരിക്കുന്നതല്ലെന്നും ഉന്നാവോ അഡീഷണൽ എസ്പി ശശി ശേഖർ സിങ് പറഞ്ഞു.

disha-

വെള്ളിയാഴ്ചയായിരുന്ന യുവതി നഴ്സായി ജോലിക്ക് പ്രവേശിച്ചത്. സ്ഥാപനത്തിന്റെ പുറം മതിലിനോട് ചേർന്ന നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പൊലീസ് എത്തിയതിന് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+