കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ പൗരത്വ തര്‍ക്കം, സുബ്രമഹ്ണ്യന്‍ സ്വാമിക്ക് മറുപടിയായ് രാഹുലിനെ കൈയിലെടുത്ത നഴ്‌സ്

  • By Desk
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ബിജെപി ഉന്നയിക്കുന്ന പൗരത്വവിവാദത്തിന് മറുപടിയായി രാഹുല്‍ ഗാന്ധിയെ ആദ്യമായി കൈകളില്‍ വാങ്ങിയ നഴ്‌സ്. മലയാളിയായ വയനാട്ടുകാരിയായ രാജമ്മ വാവതില്‍. രാഹുല്‍ ആദ്യമായി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ വോട്ടറായി രാജമ്മ ഉണ്ടായിരുന്നു എന്നത് മറ്റൊരു അപൂര്‍വ്വത. സോണിയ ഗാന്ധി പ്രസവത്തിനായി ദില്ലിയിലെ ഹോളി ഫാമിലി ആശുപത്രിയിലെത്തിയതും 1970 ജൂണ്‍ 19ന് ജനിച്ചതും എല്ലാം കൃത്യമായി ഓര്‍ത്തെടുക്കുന്നുണ്ട് രാജമ്മ.

<strong>തൊവരിമല ഭൂസമരം: പിന്തുണയുമായി കൂടുതല്‍ നേതാക്കളെത്തി, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആദിവാസിഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍</strong>തൊവരിമല ഭൂസമരം: പിന്തുണയുമായി കൂടുതല്‍ നേതാക്കളെത്തി, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആദിവാസിഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍

ഇന്ന് 72 വയസു പിന്നിട്ട രാജമ്മ അന്ന് നഴ്‌സിങ് പരിശീലനത്തിലായിരുന്നു. കുഞ്ഞ് രാഹുലിനെ ആദ്യമായി കൈകളില്‍ വാങ്ങിയതും ഇവരായിരുന്നു. ആശുപത്രി രേഖകളില്‍ ബേബി ഓഫ് സോണിയ ഗാന്ധി എന്ന പേരിലാണ് രാഹുല്‍ എഴുതി ചേര്‍ക്കപ്പെട്ടത്. ആദ്യമായി കുഞ്ഞ് രാഹുലിനെ കൈകളിലെടുക്കാന്‍ സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു എന്നും സോണിയ ഗാന്ധിയുടെ പ്രസവത്തിന് താന്‍ സാക്ഷിയായെന്നും രാജമ്മ പറയുന്നു.

Subrahmannian Swamy

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനെ കാണാന്‍ സാധിച്ചതില്‍ അന്ന് എല്ലാവരും വളരെയധികം ആഹ്ലാദത്തിലായിരുന്നു എന്നും രാജമ്മ പറയുന്നു. അന്ന് കൈകളിലെടുത്ത കുഞ്ഞിനെ കാലങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് അധ്യക്ഷനായും വയനാടിലെ സ്ഥാനാര്‍ത്ഥിയായും കാണാനയത് ഭാഗ്യമാണെന്ന് രാജമ്മ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും സോണിയ്‌ക്കൊപ്പമുണ്ടായിരുന്നു എന്നും ഇന്ദിരാ ഗാന്ധി കൊച്ചുമകനെ കാണാന്‍ എത്തിയതും രാജമ്മ ഓര്‍ത്തെടുത്തു. ബിജപിയുടെ പരാമര്‍ശത്തില്‍ ഖേദമുണ്ടെന്നും രാഹുലിന്റെ പൗരത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമിയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും രാജമ്മ പറയുന്നു.

English summary
Nurse from Kerala denied BJP allegation on Rahul Gandhi's citizenship, because she is the one who witnessed Rahul's birth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X