ഹെല്‍ത്ത് സെന്ററില്‍ നഴ്‌സിനെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തു; ആണ്‍കുട്ടി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍
റായ്പൂര്‍: ഹെല്‍ത്ത് സെന്ററില്‍ നഴ്‌സിനെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു. ഛത്തീസ്ഗഡിലെ മഹേന്ദ്രഗഡ് ജില്ലയിലാണ് നടുക്കുന്ന സംഭവം. നഴ്‌സിനെ രാവിലെ മുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ച പ്രതികള്‍ ഉച്ചയ്ക്ക് ശേഷം ഹെല്‍ത്ത് സെന്ററില്‍ കടന്ന് കെട്ടിയിട്ട് ക്രൂരകൃത്യം ചെയ്യുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ 17കാരനാണ്. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാളെ വൈകാതെ പിടിക്കുമെന്ന് പോലീസ് പറയുന്നു.

നാലു പേരാണ് തന്നെ ആക്രമിച്ചതെന്ന് നഴ്‌സ് പരാതിയില്‍ പറയുന്നു. വിവരം പോലീസില്‍ അറിയിച്ചാല്‍ കൊന്നു കളയുമെന്നായിരുന്നു അക്രമികളുടെ ഭീഷണി. രാവിലെ മുതല്‍ പ്രതികള്‍ നഴ്‌സിനെ നിരീക്ഷിച്ചിരുന്നു. ഹെല്‍ത്ത് സെന്ററില്‍ നഴ്‌സ് ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതികള്‍ ഉച്ചയ്ക്ക് ശേഷം അതിക്രമിച്ച് കയറി. ശേഷം കെട്ടിയിടുകയും വായ പൊത്തുകയും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടു നഴ്‌സ് വീട്ടുകാരെ അറിയിച്ചതോടെയാണ് വിവരം പുറത്തായത്. ശേഷം പോലീസില്‍ പരാതിപ്പെട്ടു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് ഓഫീസര്‍ നിമേഷ് ഭരയ്യ പറഞ്ഞു.
സംഭവം ദേശീയതലത്തില്‍ വിവാദമായിട്ടുണ്ട്. നഴ്‌സ് ഹെല്‍ത്ത് സെന്ററില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷയാണ് ചോദ്യം ചെയ്യുന്നത്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. പ്രതിപക്ഷമായ ബിജെപി വിഷയം രാഷ്ട്രീയ ആയുധമാക്കി. വിവിധ ജില്ലകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ കുറഞ്ഞുവെന്ന് അവര്‍ കുറ്റപ്പെടുത്തി.
ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ഹെല്‍ത്ത് സെന്ററുകളില്‍ ജോലി ചെയ്യുന്നത് ഭയത്തോടെയാണെന്ന് നഴ്‌സുമാരുടെ സംഘടന സര്‍ക്കാരിനെ അറിയിച്ചു. മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ ജോലി ബഹിഷ്‌കരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രതിമ സിങ് അറിയിച്ചു.












Click it and Unblock the Notifications