മകളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി, അന്യജാതിക്കാരനെ വിവാഹം ചെയ്ത് കുടുംബത്തിന്റ മാനം കളഞ്ഞു !!!

  • By: മരിയ
Subscribe to Oneindia Malayalam

മധുര: അന്യജാതിയില്‍പ്പെട്ട യുവാവിനെ പ്രേമിച്ച് വിവാഹം കഴിച്ച മകളെ അച്ഛനും അമ്മയും ചേര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചു. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ സുകന്യ (21) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുകന്യയുടെ അച്ഛനേയും അമ്മയേയും സഹോദരന്മാരേയും പോലീസ് അറസ്റ്റ് ചെയ്തു.

കളിച്ച് ജോലി നേടി, ഇപ്പോൾ കളിയ്ക്കാൻ പോയത് കൊണ്ട് ജോലി നഷ്ടപ്പെട്ടേക്കും, പ്രതിഷേധവുമായി സി കെ വിനീത

പുടവ ഇഷ്ടപ്പെട്ടില്ല, വധു മണ്ഡപത്തിലേക്ക് വരാൻ തയ്യാറായില്ല!! കല്യാണം വേണ്ടെന്ന് വരനും !!!

പ്രണയം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനായായ സുകന്യയും ഭൂപതിയും തമ്മില്‍ 1 വര്‍ഷമായി പ്രണയത്തിലായിരുന്നു. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു ഭൂപതി. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നു ഇരുവരും.

വിവാഹം

പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ സുകന്യയുടെ വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് ജനുവരിയില്‍ ഇരുവരും വിവാഹം ചെയ്തു.

വീട്ടിലേക്ക്

മകള്‍ വിവാഹം കഴിച്ചത് അറിഞ്ഞ് സുകന്യയുടെ മാതാപിതാക്കള്‍ വന്ന പെണ്‍കുട്ടിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊട്ട്ുപോയി. വീട്ടുകാര്‍ അറിയാതെ ഒളിച്ചോടി സുകന്യ വീണ്ടും ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി.

ജെല്ലിക്കെട്ടിന്

പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിയ്ക്കാമെന്ന് പറഞ്ഞ് ജെല്ലിക്കെട്ടിന് നവദമ്പതികളെ ക്ഷണിച്ചു. എന്നാല്‍ രാത്രി ആയപ്പോള്‍ ഭൂപതിയെ റോഡില്‍ ഇറക്കിവിട്ട് വീട്ടുകാര്‍ സുകന്യയുമായി പോവുകയായിരുന്നു.

കൊലപാതകം

കുടുംബത്തിന് മാനക്കേടുണ്ടാക്കിയ മകളെ ഇനി വേണ്ടെന്നാണ് സുകന്യയുടെ അച്ഛനമ്മമാര്‍ പറയുന്നത്. സഹോദരന്റെ സഹായത്തോടെ പെണ്‍കുട്ടിയ്ക്ക് വിഷം നല്‍കിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിയ്ക്കുകയായിരുന്നു.

അറസ്റ്റ്

സുകന്യയുടെ മൃതദേഹം ഗ്രാമത്തിലെ വയലില്‍ നിന്ന് കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Nursing student killed for inter cast marriage.
Please Wait while comments are loading...