കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതാ ബാനര്‍ജിക്കൊപ്പമുള്ള ഇസ്‌കോണ്‍ ക്ഷേത്ര സന്ദര്‍ശനം; തന്റെ മതപരമായ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തൃണമൂല്‍ എം.പി നുസ്രത്ത് ജഹാന്‍

  • By S Swetha
Google Oneindia Malayalam News

മുംബൈ: മതപരമായ വിശ്വാസങ്ങളില്‍ തന്റെ നിലപാട് ശരിവച്ചുകൊണ്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ എംപി നുസ്രത്ത് ജഹാന്‍ . എല്ലാ മതങ്ങളും ഐക്യത്തെയും സമാധാനത്തെയും കുറിച്ച് സംസാരിക്കുന്നുവെന്നും എല്ലാ ഉത്സവങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നതിന്റെ ഭാഗമായാണ് കൊല്‍ക്കത്തയിലെ ഇസ്‌കോണ്‍ ക്ഷേത്രം സന്ദര്‍ശനമെന്നും അവര്‍ പറഞ്ഞു. നിലവില്‍ പുരിയില്‍ നടക്കുന്ന ജഗന്നാഥ് രഥയാത്രയിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും മറ്റ് തൃണമൂല്‍ നേതാക്കള്‍ക്കുമൊപ്പം നുസ്രത്ത് ക്ഷേത്രത്തിലെത്തിയത്.

ശബരിമല: സംസ്ഥാന സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ വീണെന്ന് ശബരിമല കര്‍മസമിതി യോഗത്തില്‍ വിമര്‍ശനംശബരിമല: സംസ്ഥാന സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ വീണെന്ന് ശബരിമല കര്‍മസമിതി യോഗത്തില്‍ വിമര്‍ശനം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇസ്‌കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ച് റാലിയില്‍ 'ജയ് ജഗന്നാഥ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി. ജയ് ശ്രീ റാമിനെ തങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യമാക്കി മാറ്റിയതിന് അവര്‍ ബിജെപിക്കെതിരെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച അതേ മമതയാണ് ഇപ്പോള്‍ ഈ മുദ്രാവാക്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

nusrat3000-156

തൃണമൂല്‍ എം.പി നുസ്രത്ത് ജഹാന്റെ സത്യപ്രതിജ്ഞയും വിവാദം സൃഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് തുര്‍ക്കിയിലെ വ്യവസായിയ നിഖില്‍ ജെയ്‌നിനെ നുസ്രത്ത് വിവാഹം ചെയ്തത്. ഇതേ തുടര്‍ന്ന് സിന്ദൂരവും മംഗല്യസൂത്രവും അണിഞ്ഞായിരുന്നു അവരുടെ സത്യപ്രതിജ്ഞ. ജെയ്‌നിനെ വിവാഹം കഴിച്ചതും സിന്ദൂര്‍ ധരിച്ചതുമായ ജഹാനെ നഗരത്തിലെ ഒരു മുസ്ലീം പുരോഹിതന്‍ വിമര്‍ശിച്ചു. ' ഇസ്ലാം മതപ്രകാരം മുസ്ലീങ്ങള്‍ മുസ്ലീങ്ങളെ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളു. എന്നാല്‍ നുസ്രത്ത് ജഹാനെ പോലുള്ള സിനിമാ നടികള്‍ അവര്‍ക്ക് തോന്നും പോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ജാമിയ ഷെയ്ഖ് ഉള്‍ ഹിന്ദ് മദ്രസയിലെ മുഫ്തി ആസാദ് ക്വാസിമി പറഞ്ഞു.


മറുവശത്ത്, സ്വാധി പ്രാചി പുരോഹിതന്റെ പ്രസ്താവനയെ ആക്ഷേപിക്കുകയും സഭാംഗത്തെ പ്രശംസിക്കുകയും ചെയ്തു. 'ഇത് ഒരു നല്ല കാര്യമാണ്. നുസ്രത്തിനെപ്പോലുള്ള ഒരു സ്ത്രീ ഞങ്ങളുടെ സമൂഹത്തിലേക്ക് വരും, കാരണം അവരുടെ ഭാവി നമ്മുടെ മതത്തില്‍ സുരക്ഷിതമാണ്. ഹിന്ദു മതം സ്ത്രീകളെ ബഹുമാനിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കുന്നു,' സ്വാധി മുസാഫര്‍നഗറില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദു-ജൈന സ്ത്രീകള്‍ പരമ്പരാഗതമായി ധരിക്കുന്ന സിന്ദൂരവും പിങ്കും വൈറ്റും നിറത്തിലുള്ള സാരിയും അണിഞ്ഞാണ് ജൂണ്‍ 25 ന് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ വേളയില്‍ നുസ്രത്ത് ജഹാനെത്തിയത്. മൈലാഞ്ചിയും ഡിസൈനര്‍ വളകളും അണിഞ്ഞ അവര്‍ ടിഎംസി സഭാംഗം സ്പീക്കര്‍ ഓം ബിര്‍ളയുടെ കാല്‍ തൊട്ട് വന്ദിച്ചാണ് സഭയിലെത്തിയത്.

English summary
Nusrath Jahan about Iskon temple visit with Mamata banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X