കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയില്‍ ഇനി ബോറടിക്കാതെ യാത്രചെയ്യാം; വൈ-ഫൈ ഹോട്ട് സ്‌പോട്ട് വരുന്നു

Google Oneindia Malayalam News

ജയ്പൂര്‍: സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും കയ്യില്‍ ഇല്ലാത്തവര്‍ ഇപ്പോള്‍ വിരളമാണ്. അത്രത്തോളം വികസിച്ചു നമ്മുടെ ടെക്‌നോളജി. ഇത് കണ്ടറിഞ്ഞുകൊണ്ട് ട്രെയിനുകളില്‍ വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഇന്‍സ്റ്റാള്ർ ചെയ്യാനൊരുങ്ങുകയാണ് നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വെ.

Train

പ്രസ് പ്ലേ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമെ ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ബിക്കാനീര്‍-സാരയ് റോഹില്ല ട്രെയിനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ ഈ സംവിധാനമുണ്ട്. വടക്ക് പടിഞ്ഞാറ് റെയില്‍വെയുെ വിവിധ ഡിവിഷനുകളിലെ ഒമ്പത് ട്രെയിനുകളില്‍ കൂടി പരീക്ഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

ഈ സംവിധാനം ജയ്പൂര്‍-ദില്ലി സാറായി റോഹില ഡബിള്‍ ഡക്കര്‍ ട്രെയിനില്‍ കൂടി വ്യാപിപ്പിക്കാന്‍ പ്ലാന്‍ ചെയ്യുന്നുണെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനിനകത്ത് മാത്രമേ ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തികൂ. ട്രെയിനുമായും റെയില്‍വെയുമായും ബന്ധപെട്ടുള്ള എല്ലാ കാര്യങ്ങളും അപ്ലിക്കേഷനില്‍ ലഭിക്കും. എന്നാല്‍ സേവ് ചെയ്ത് വെക്കുന്ന കാര്യങ്ങള്‍ ട്രെയിനിനു പുറത്തും നമുക്ക് ഉപയോഗിക്കാം.

English summary
NWR will provide this facility by installing routers in coaches of some trains. Using WiFi on those trains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X