കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യായ് പദ്ധതിക്കായി നികുതി വര്‍ധിപ്പിക്കില്ല... രാഹുലിനെ തള്ളി മന്‍മോഹന്‍, നടപ്പാക്കുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ ന്യായ് പദ്ധതിക്കായി കോണ്‍ഗ്രസ് നികുതി വര്‍ധിപ്പിക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞ കാര്യങ്ങളെ തള്ളി കൊണ്ടാണ് മന്‍മോഹന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ന്യായ് നടപ്പാക്കുമ്പോള്‍ പുതിയ നികുതികള്‍ ഉണ്ടാവില്ല. പക്ഷേ സാമ്പത്തിക മേഖലയെ ഇത് മുന്നോട്ട് നയിക്കുമെന്ന് മന്‍മോഹന്‍ പറഞ്ഞു.

1

അതേസമയം അംബാനിയെ പോലുള്ള വന്‍കിട മുതലാളിമാരില്‍ നിന്ന് കൂടുതല്‍ നികുതി പിരിച്ച് ന്യായ് പദ്ധതി വിജയകരമാക്കുമെന്നായിരുന്നു നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യായ് പദ്ധതി നടപ്പാക്കിയാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്നും, ഇതൊഴിവാക്കാന്‍ കോണ്‍ഗ്രസ് മധ്യവര്‍ധത്തിന് മേല്‍ കൂടുതല്‍ നികുതി ചുമത്തുമെന്നും പറഞ്ഞു. ഇതിനെയും മന്‍മോഹന്‍ തള്ളി. സാമ്പത്തിക അച്ചടക്കം കോണ്‍ഗ്രസിന്റെ മുഖ്യ അജണ്ടയാണെന്ന് മന്‍മോഹന്‍ പറഞ്ഞു.

ജിഡിപിയുടെ 1.5 ശതമാനം മാത്രം മതി ന്യായ് പദ്ധതി നടപ്പാക്കാന്‍. അതും പരമാവധിയാണ് ഇത്. ഇന്ത്യന്‍ സമ്പദ് മേഖല മൂന്ന് ട്രില്യണ്‍ ശേഷിയുള്ളതാണ്. അതുകൊണ്ട് ഈ പദ്ധതി എളുപ്പത്തില്‍ നടപ്പാക്കാന്‍ സാധിക്കും. അതിനായി മധ്യവര്‍ഗത്തിന് മേല്‍ നികുതി ഭാരം കെട്ടിവെക്കേണ്ട കാര്യമില്ല. ന്യായ് കൊണ്ടുണ്ടാകുന്ന വളര്‍ച്ച ഇന്ത്യന്‍ വിപണിയെ കൂടുതല്‍ ശക്തമാക്കുമെന്നും മന്‍മോഹന്‍ പറഞ്ഞു.

അതേസമയം മന്‍മോഹന്‍ അടക്കമുള്ളവര്‍ കൃത്യമായി തീരുമാനിച്ച ശേഷമാണ് ന്യായ് പദ്ധതി തയ്യാറാക്കുന്നത്. 1991ല്‍ ഇന്ത്യന്‍ സമ്പദ് മേഖല പുതിയൊരു തലത്തിലേക്ക് മാറിയത് പോലെ, 2019ല്‍ വലിയൊരു മാറ്റം ന്യായ് കൊണ്ടുവരുമെന്നും മന്‍മോഹന്‍ പറഞ്ഞു. ഇന്ത്യയെ ദാരിദ്ര്യരഹിത രാജ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും മന്‍മോഹന്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

10 വര്‍ഷത്തിന് ശേഷം ശ്രീലങ്ക ഞെട്ടിവിറച്ചു.... എല്‍ടിടിഇ യുഗത്തിലേക്ക് ശ്രീലങ്ക വീണ്ടുമെത്തുമോ?10 വര്‍ഷത്തിന് ശേഷം ശ്രീലങ്ക ഞെട്ടിവിറച്ചു.... എല്‍ടിടിഇ യുഗത്തിലേക്ക് ശ്രീലങ്ക വീണ്ടുമെത്തുമോ?

English summary
nyay will not increase taxes will help restart economy says manmohan singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X