കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പൊലീസുകാരന്‍റെ അറസ്റ്റ്, ഇന്ത്യയുടെ പക?

  • By Meera Balan
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ദേവയാനി ഘോബ്രഗഡെ വിഷയത്തില്‍ ഉലച്ചില്‍ തട്ടിയ ഇന്തട്-അമേരിയ്ക്ക നയതന്ത്രബന്ധത്തില്‍ വീണ്ടും പ്രശ്‌നങ്ങള്‍. വെടിയുണ്ടകളുമായി ദില്ലി ഇന്ദിരാഗന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായ അമേരിയ്ക്കന്‍ പൊലീസുകാരന്റെ മോചനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും അമേരിയ്ക്കയും വീണ്ടും പ്രതിസന്ധിയില്‍ എത്തിയത്. മാര്‍ച്ച് 10നാണ് അമേരിയ്ക്കകാരനായ പൊലീസുകാരനെ അനധികൃതമായി ആയുധം കൈയ്യില്‍ വച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.

സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാളുടെ ബാഗിനുള്ളില്‍ നിന്നും മൂന്ന് വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്ത. ഇറാന്‍ കാരിയായ തന്റെ ഭാര്യയെ സന്ദര്‍ശിയ്ക്കുന്നന്നതിനായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ബാഗിനുള്ളില്‍ അബദ്ധത്തില്‍ വെടിയുണ്ട പെട്ട്‌പോയതെന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം.

Devayani

ന്യൂയോര്‍ക്കില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഇയാളുടെ ജാക്കറ്റിന്റെ പോക്കറ്റില്‍ മൂന്ന് വെടിയുണ്ടകള്‍ ഉണ്ടായിരുന്നെന്നും ബാഗിനുള്ളില്‍ ജാക്കറ്റ് മടക്കി വച്ചപ്പോള്‍ വെടിയുണ്ട മാറ്റാന്‍ മറന്ന് പോയതെന്നുമാണ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം.

ഉദ്യോഗസ്ഥന്റെ സഹപ്രവര്‍ത്തകരും ന്യൂയോര്‍ക്ക് മാധ്യമങ്ങളും ഇദ്ദേഹത്തിന്റഎ അറസ്റ്റിനെ ഇന്ത്യയുടെ പകപോക്കലായിട്ടാണ് ചിത്രീകരിയ്ക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഘോബ്രഗഡെ അമേരിയ്ക്കയില്‍ അറസ്റ്റിലായതും തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങളോടുമുള്ള ഇന്ത്യയുടെ പകവീട്ടലാണ് അമേരിയ്ക്കന്‍ പൊലീസുകാരന്റെ കാര്യത്തില്‍ സംഭവിയ്ക്കുന്നതെന്നാണ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വരുന്നത്.

അബദ്ധത്തില്‍ വെടിയുണ്ടകള്‍ ബാഗില്‍ പെട്ടതാണെന്നും ഉദ്യോഗസ്ഥന്‍ നിരപാരധിയാണെന്നുമാണ് വാദം. എന്നാല്‍ സംഭവത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്ത്യയും അമേരിയ്ക്കയും തയ്യാറായിട്ടില്ല.

English summary
NYPD cop held at IGI airport as revenge for Devyani Khobragade spat?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X