സഭയിലെത്തേണ്ടത് ജനങ്ങളുടെ അഭിപ്രായം!! അടവും ചുവടും മാറ്റി ഒപിഎസ്!!
ജനങ്ങളുടെ ശബ്ദമാകണം എംഎല്‍എമാരിലൂടെ സഭയിലെത്തേണ്ടതെന്ന് പനീര്‍ശെല്‍വം സഭയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഡിഎംകെയും പിന്തുണച്ചു.
ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിലേക്ക് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ കണക്കിലെ കളികള്‍ അനുകൂലമായിരിക്കില്ലെന്ന് വ്യക്തമായതോടെ അടവും ചുവടും മാറ്റി രംഗത്തെത്തിയിരിക്കുകയാണ് പനീര്‍ശെല്‍വം. ആദ്യം രഹസ്യ ബാലറ്റ് വേണമെന്ന് ആവശ്യപ്പെട്ട പനീര്‍ ശെല്‍വം , പിന്നീട് എംഎല്‍എമാരെ അവരവരുടെ മണ്ഡലത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ശബ്ദമാകണം എംഎല്‍എമാരിലൂടെ സഭയിലെത്തേണ്ടതെന്ന് പനീര്‍ശെല്‍വം സഭയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഡിഎംകെയും പിന്തുണച്ചു. നിലവില്‍ എംഎല്‍എമാര്‍ സ്വതന്ത്രരല്ലെന്നും പനീര്‍ശെല്‍വം സഭയില്‍ വ്യക്തമാക്കി. . എന്നാല്‍ ഈ ആവശ്യവും സ്പീക്കര്‍ തള്ളി. വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ പനീര്‍ശെല്‍വത്തിനും സ്റ്റാലിനും സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയിരുന്നു.

നിലവില്‍ ജനകീയ പിന്തുണ പനീര്‍ശെല്‍വത്തിന് തന്നെയാണ്. ഈ സാഹചര്യത്തിലാണ് ജനകീയ പിന്തുണ തേടണമെന്ന് പനീര്‍ശെല്‍വം ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കര്‍ നിഷേധിച്ചിരുന്നു. പൂര്‍ണമായി ശശികല പക്ഷത്തെ പിന്തുണയ്ക്കുന്ന ആളാണ് സ്പീക്കര്‍ ധനപാലന്‍.












Click it and Unblock the Notifications