കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ നിന്ന് ശശികല വിലക്കി..!!പനീര്‍ശെല്‍വം വെളിപ്പെടുത്തുന്നു!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. ജയലളിതയുടേത് സ്വാഭാവിക മരണമല്ല എന്ന സംശയങ്ങള്‍ നീക്കാന്‍ സര്‍ക്കാരിനോ ജയലളിതയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ക്കോ സാധിച്ചിട്ടുമില്ല.

Read Also: സൗദി പൗരന്‍ ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ നല്‍കിയത് 2.2 കോടി..!! അതും അപരിചിതന്..!!

Read Also: മുലക്കണ്ണുകളും ലിംഗവും ലക്ഷങ്ങള്‍ മുടക്കി ഛേദിക്കും..! ഇതുവരെ നൂറിലധികം പ്ലാസ്റ്റിക് സര്‍ജറികള്‍..!

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ഒ പനീര്‍ശെല്‍വം രംഗത്ത് എത്തിയിരിക്കുകയാണ്. ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിന് ശശികല സമ്മതിച്ചില്ല എന്ന നടുക്കുന്ന വെളിപ്പെടുത്തലാണ് പനീര്‍ശെല്‍വം നടത്തിയിരിക്കുന്നത്.

വിദേശത്തേക്ക് വിലക്ക്

അപ്പോളോ ആശുപത്രിയില്‍ 75 ദിവസമാണ് ജയലളിത ചികിത്സയില്‍ കഴിഞ്ഞത്. ഗുരുതരാവസ്ഥയില്‍ ആയിരുന്ന ജയലളിതയെ വിദേശത്തേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതില്‍ നിന്നും ശശികല വിലക്കിയെന്നാണ് പനീര്‍ശെല്‍വം ആരോപിക്കുന്നത്.

ശശികല തടഞ്ഞു

പനീര്‍ശെല്‍വം അടക്കമുള്ള മന്ത്രിസഭാംഗങ്ങള്‍ അമ്മയെ വിദേശത്ത് കൊണ്ടുപോകുന്ന കാര്യം ഉന്നയിച്ചെങ്കിലും ശശികല ഇടപെട്ട് തടയുകയായിരുന്നു. വിദേശത്ത് ചികിത്സ നല്‍കാന്‍ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരും നിര്‍ദേശിച്ചിരുന്നതായാണ് പനീര്‍ശെല്‍വം വെളിപ്പെടുത്തുന്നത്.

അന്വേഷണം വേണം

ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും നീക്കണം. മാത്രമല്ല സത്യങ്ങള്‍ പുറത്ത് വരണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.

ഒപിഎസ് നിരാഹാരത്തിന്

നേരത്തെയും ജയലളിതയുടെ മരണത്തില്‍ സംശയം ഉന്നയിച്ച് ഒപിഎസ് രംഗത്ത് വന്നിരുന്നു. കാവല്‍ മുഖ്യമന്ത്രിയായിരിക്കേ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ അടുത്ത ബുധനാഴ്ച വൈകിട്ട് 5 മണി മുതല്‍ നിരാഹാര സത്യാഗ്രഹമിരിക്കുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.

ചികിത്സയിൽ സംശയം

ജയലളിതയ്ക്ക് നല്‍കിയ ചികിത്സ സംബന്ധിച്ച് ചില ഡോക്ടര്‍മാരില്‍ നിന്നും പ്രധാനപ്പെട്ട വിവരങ്ങള്‍ അറിഞ്ഞതോടെയാണ് ശശികലയ്ക്കും മന്നാര്‍ഗുഡി മാഫിയയ്ക്കും എതിരെ രംഗത്ത് വരാന്‍ താന്‍ തീരുമാനിച്ചതെന്നും ഒപിഎസ് വ്യക്തമാക്കി. അമ്മയ്ക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് തനിക്ക് ആദ്യം മുതല്‍ക്കേ സംശയമുണ്ടായിരുന്നു.

പെട്ടെന്നുള്ള മരണം

ഏറെ നാള്‍ രോഗിയായി ജീവിച്ച വ്യക്തിയല്ല ജയലളിത. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള മരണം സംശയാസ്പദമാണ്. അപ്പോളോ അസുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നപ്പോള്‍ ശശിസല തന്നെ അടക്കം ആരെയും അമ്മയെ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെന്നും ചികിത്സാ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ഒപിഎസ് നേരത്തെ ആരോപിച്ചിരുന്നു.

ഡോക്ടർമാരും സമ്മതിച്ചു

ജയലളിതയെ അമേരിക്കയിലോ ഇംഗ്ലണ്ടിലോ കൊണ്ടുപോയി ചികിത്സ നല്‍കുന്ന കാര്യം അപ്പോളോയിലെ ഡോക്ടര്‍മാരുമായി കൂടിയാലോചന നടത്തിയിരുന്നു. അമ്മയെ വിദേശത്ത് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ശശികല അത് വിലക്കി.

ജയലളിതയെ തള്ളിയിട്ടു

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് എഐഎഡിഎംകെ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. പോയസ് ഗാര്‍ഡനില്‍ വന്‍ വാക്കുതര്‍ക്കം നടന്നുവെന്നും ജയലളിതയെ ആരോ പിടിച്ച് തള്ളിയിട്ടെന്നും മുതിര്‍ന്ന നേതാവ് പിഎച്ച് പാണ്ഡ്യന്‍ വെളിപ്പെടുത്തിയിരുന്നു.

പരാതി രാഷ്ട്രപതിയ്ക്ക്

എഐഎഡിഎംകെ എംപി വി മൈത്രേയന്‍ കഴിഞ്ഞ ദിവസം ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് രാഷ്ട്രപതിയെ കണ്ടിരുന്നു. പനിയാണെന്ന പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ 75 ദിവസം ആശുപത്രിയില്‍ കിടത്തിയത് സംശയാസ്പദമാണെന്നാണ് മൈത്രേയന്റെ ആരോപണം.

ഓപിഎസ്സിന്റെ കലാപക്കൊടി

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലുണ്ടായ അധികാരത്തര്‍ക്കത്തെ തുടര്‍ന്നാണ് ശശികലയ്‌ക്കെതിരെ പനീര്‍ശെല്‍വം കലാപക്കൊടി ഉയര്‍ത്തിയത്. നേരത്തെ തന്നെ ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്ക് പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മരണം സ്വാഭാവികമാണെന്നാണ് ചികിത്സിച്ച അപ്പോളോ ആശുപത്രിയുടെ നിലപാട്.

English summary
O Panneerselvam raises doubts in sasikala's role in Jayalalitha's death. OPS said that Sasikala denied permission to take Jaya abroad for treatment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X