കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തിന് വേണ്ടി ചരട് വലിച്ച് രാജഗോപാൽ, കുമ്മനം കൂട്ടിലിട്ട കിളി, തിരുവനന്തപുരത്ത് മത്സരിക്കണം!

Google Oneindia Malayalam News

Recommended Video

cmsvideo
ഗവര്‍ണറായ കുമ്മനം കൂട്ടിലിട്ട കിളി | Oneindia Malayalam

കോഴിക്കോട്: കുമ്മനം രാജശേഖരനെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണം എന്ന ആവശ്യവുമായി ഒ രാജഗോപാല്‍ എംഎല്‍എ രംഗത്ത്. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് രാജഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മിസോറാം ഗവര്‍ണര്‍ പദവിയില്‍ കുമ്മനം തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെയാണ്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണം എന്നുമാണ് രാജഗോപാലിന്റെ ആവശ്യം.

കേരളത്തെ ഭീതിയിലാഴ്ത്തി ഉഷ്‌ണതരംഗ മുന്നറിയിപ്പ്! മൂന്ന് ജില്ലകളിൽ അപകട സാധ്യതയെന്ന് റിപ്പോർട്ട്കേരളത്തെ ഭീതിയിലാഴ്ത്തി ഉഷ്‌ണതരംഗ മുന്നറിയിപ്പ്! മൂന്ന് ജില്ലകളിൽ അപകട സാധ്യതയെന്ന് റിപ്പോർട്ട്

തന്നെപ്പോലെ തന്നെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകണം എന്ന് ആഗ്രഹിക്കുന്നുണ്ട്. മിസോറാമില്‍ നിന്നും കുമ്മനത്തെ കേരളത്തിലേക്ക് തിരിച്ചയക്കണം എന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

bjp

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപിയില്‍ നിന്നും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ് കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂര്‍ തന്നെയാവും ഇത്തവണയും മത്സരിക്കുക. തരൂരിനെ നേരിടാന്‍ കുമ്മനത്തെ പോലൊരു നേതാവ് തന്നെ വേണം എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ കരുതുന്നത്.

ആര്‍എസ്എസ് താല്‍പര്യവും കുമ്മനം മത്സരിക്കണം എന്നത് തന്നെയാണ്. ആര്‍എസ്എസ് നേതാക്കള്‍ അക്കാര്യം അമിത് ഷായെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബിജെപി നേതാക്കള്‍ക്ക് കുമ്മനത്തിന്റെ മടങ്ങി വരവിനോട് താല്‍പര്യം കുറവാണ്. തിരുവനന്തപുരം സീറ്റിലേക്ക് പലര്‍ക്കും നോട്ടമുണ്ട് എന്നത് തന്നെയാണ് കാരണം. ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും തിരിച്ച് വിളിച്ച് കുമ്മനത്തെ മത്സരിപ്പിക്കുന്നത്, സജീവ രാഷ്ട്രീയം താല്‍പര്യപ്പെടുന്ന മറ്റ് ഗവര്‍ണര്‍മാര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കും എന്നതാണ് ബിജെപിയെ കുഴപ്പിക്കുന്നത്. കുമ്മനം അല്ലെങ്കില്‍ സുരേഷ് ഗോപിയെ ആണ് തിരുവനന്തപുരത്തേക്ക് ബിജെപി പരിഗണിക്കുന്നത്.

English summary
Loksabha Election 2019: O Rajagopal wants Kummanam Rajasekharan to contest from Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X