കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ നില്‍ക്കണമെന്നില്ല!!! സുരക്ഷിതമായ രാജ്യത്തേക്ക് പോകാം!!! അന്‍സാരിയോട് ആര്‍എസ്എസ് നേതാവ്

ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഹമീദ് അന്‍സാരി വിവാദ പ്രസംഗം നടത്തിയത്.

  • By Ankitha
Google Oneindia Malayalam News

നാഗ്പൂർ: ഉപരാഷ്ട്രപതി ഹമിദ് അൻസാരിക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ഇന്ത്യയിൽ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടെങ്കിൽ അദ്ദേഹത്തിന് സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകാമെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ നിർദേശം. രാജ്യത്ത് മുസ്ലീങ്ങൾക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുവെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ ഹമിദ് അന്‍സാരി തുറന്നുപറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രതികരണം.

 കുഞ്ഞുങ്ങളുടെ ദാരുണ മരണം!!! പ്രത്യേകസംഘം അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ് !!! കുഞ്ഞുങ്ങളുടെ ദാരുണ മരണം!!! പ്രത്യേകസംഘം അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ് !!!

രാജ്യത്തെ മുസ്ലീങ്ങൾ അരക്ഷിതരാണെന്ന അന്‍സാരിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ഇന്ദ്രേഷിന്റെ മറുപടി. അധികാരത്തിലിരുന്ന പത്ത് വര്‍ഷം അദ്ദേഹത്തിന് രാജ്യത്തെ മുസ്ലീങ്ങളുടെ സുരക്ഷയില്‍ ആശങ്കയില്ലായിരുന്നു. എന്നാല്‍, സ്ഥാനം ഒഴിഞ്ഞതോടെ അദ്ദേഹം മുസ്ലീം മൗലിക വാദിയുടെ രീതിയില്‍ സംസാരിക്കുന്നു.നിര്‍ഭാഗ്യവശാല്‍ അന്‍സാരിക്ക് രാജ്യത്തിന്റെ ഒരു കോണില്‍ നിന്നും പിന്തുണ ലഭിച്ചില്ല. മുസ്ലീങ്ങൾ പോലും അന്‍സാരിക്ക് പിന്തുണ നല്‍കിയില്ല. നേരത്തെ അദ്ദേഹം മുഴുവന്‍ പാര്‍ട്ടികളുടെയും നേതാവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുകാരനായി. ഇനിയും അദ്ദേഹം ഇവിടെ നില്‍ക്കണമെന്നില്ല. സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകാമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

hameed ansari

രാജ്യത്ത് അസഹിഷ്ണുത പടരുകയാണെന്നും ഇന്ത്യക്കാരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല. അസഹിഷ്ണുതയും ഗോ രക്ഷാ ഗുണ്ടായിസവും അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങളില്‍ തന്റെ നിലപാടുകള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ജനക്കൂട്ടം തല്ലിച്ചതക്കുന്ന സംഭവങ്ങളും ഘര്‍വാപസിയും യുക്തിവാദികളുടെ കൊലപാതകങ്ങളും ഇന്ത്യന്‍ മൂല്യങ്ങളുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. മുസ്ലീം സമുദായങ്ങള്‍ക്കെതിരെ നിരന്തരം വരുന്ന പരാമര്‍ശങ്ങള്‍ അവരില്‍ അരക്ഷിതാവസ്ഥ വളര്‍ത്തിയിരിക്കുന്നുവെന്നും അന്‍സാരി പറഞ്ഞിരുന്നു.

English summary
Senior RSS leader Indresh Kumar on Saturday advised former Vice President Hamid Ansari to go to any country “where he feels secure”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X