കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48 മണിക്കൂർ കൊണ്ട് നരേന്ദ്രമോദിക്ക് 270000 ട്വിറ്റർ ഫോളോവേഴ്സിനെ നഷ്ടമായത് ഇങ്ങനെ!!

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയ്ക്ക് ട്വിറ്റർ ഫോളോവേഴ്സിനെ നഷ്ടമാകാൻ കാരണം ഇതാണ്! | Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ചെയ്യുന്ന രാഷ്ട്രീയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിപ്പോൾ സോഷ്യല്‍ മീഡിയയിലായാലും പുറത്തായാലും. ഏറ്റവും കൂടുതൽ ആളുകള്‍ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡും നമ്മുടെ പ്രധാനമന്ത്രിക്ക് തന്നെയാണ്. എന്നാൽ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് മോദിക്ക് നഷ്ടമായത്.

narendramodi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോപ്പുലാരിറ്റിയിൽ കുറവ് വന്നത് കൊണ്ടാണ് ഇതെന്ന് വിചാരിക്കരുതേ. വ്യാജ അക്കൗണ്ടുകളെ ട്വിറ്റർ പടിയടച്ച് പിണ്ഡം വെക്കുന്നതിൻറെ ഭാഗമായി നടത്തിയ ക്ലീനിങ് പ്രോസസിലാണ് മോദിക്ക് ഇത്രയും ആരാധകരെ നഷ്ടമായത്. മോദിക്ക് മാത്രമല്ല ശശി തരൂർ, രാഹുൽ ഗാന്ധി, വിരാട് കോലി എന്ന് തുടങ്ങി മുന്‍ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമയ്ക്ക് വരെ ട്വിറ്ററിൽ ഫോളോവേഴ്സിനെ നഷ്ടമായിട്ടുണ്ട്. 20 മാസത്തിനിടെ 7 കോടി വ്യാജ അക്കൗണ്ടുകളാണ് ട്വിറ്റർ പൂട്ടിച്ചത്.

ജൂലൈ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ടിന് 4.34 കോടി ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. എന്നാൽ ജൂലൈ 13ന് 43.1 കോടിയായി കുറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിലും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ 5.3 കോടി ഫോളോവേഴ്സിൽ നിന്നും 1 ലക്ഷം പേരെ ട്വിറ്റർ ഒഴിവാക്കി. അമിത് ഷാ, ഒമര്‍ അബ്ദുള്ള, സുഷമ സ്വരാജ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർക്കും ട്വിറ്ററിന്‍റെ പുതിയ പരിഷ്കാരം നഷ്ടമുണ്ടാക്കിയിട്ടുണ്ട്.

English summary
Obama, Modi lose followers in Twitter’s crackdown on fake account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X