മോദി അമേരിക്കയിലെത്തി; ഛബര്‍ തുറമുഖത്തിന് ഒബാമയുടെ പച്ചക്കൊടി കിട്ടുമോ?
വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി. അഞ്ച് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായുള്ള മോദിയുടെ ഈ പര്യടനത്തിലെ നാലാമത്തെ രാജ്യമാണ് അമേരിക്ക. മെക്സിക്കോ കൂടി സന്ദര്‍ശിച്ച ശേഷം മോദി ജൂണ്‍ ഒമ്പതിന് തിരിച്ച് നാട്ടിലെത്തും. മൂന്ന് ദിവസത്തെ പരിപാടികളാണ് മോദിക്ക് അമേരിക്കയില്‍ ഉള്ളത്. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുമായി മോദി കൂടിക്കാഴ്ച നടത്തും.
2014 മെയ് മാസത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നരേന്ദ്ര മോദി ഇത് ഏഴാം തവണയാണ് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്നത്. നടതന്ത്ര സഹകരണവും സുരക്ഷയും കാലാവസ്ഥാ വ്യതിയാനവുമാകും ഇന്ത്യ - അമേരിക്ക കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളാകുക. അതേസമയം, ഇറാനിലെ ഛബര്‍ തുറമു നിര്‍മാണത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാന്‍ കൂടി മോദിയുടെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടാകും.

പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി നടത്തുന്ന നാലാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണ് ഇത്. വാഷിങ്ടണില്‍ എത്തിയ മോദി അര്‍ലിങ്ടണ്‍ സെമിത്തേരിയില്‍ സന്ദര്‍ശനം നടത്തി. യുദ്ധത്തില്‍ മരണമടഞ്ഞ അമേരിക്കന്‍ പട്ടാളക്കാര്‍ക്കും കൊളംബിയ സ്പസ് ഷട്ടില്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ബഹിരാകാശ സഞ്ചാരി കല്പന ചൗളയുടെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു.
ബുധനാഴ്ച യു എസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ മോദി പ്രസംഗിക്കും. ചൊവ്വാഴ്ച 7 മണിക്കാണ് വൈറ്റ് ഹൗസില്‍ നരേന്ദ്ര മോദി - ഒബാമ കൂടിക്കാഴ്ച. ദക്ഷിണേഷ്യയില്‍ അമേരിക്കയുടെ രണ്ട് പ്രധാനപ്പെട്ട പങ്കാളികളാണ് ഇന്ത്യയും ഇറാനും. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന ഛബര്‍ തുറമുഖത്തിന് അമേരിക്കയുടെയും പിന്തുണയുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications