കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അമേരിക്കയിലെത്തി; ഛബര്‍ തുറമുഖത്തിന് ഒബാമയുടെ പച്ചക്കൊടി കിട്ടുമോ?

  • By Muralidharan
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി. അഞ്ച് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായുള്ള മോദിയുടെ ഈ പര്യടനത്തിലെ നാലാമത്തെ രാജ്യമാണ് അമേരിക്ക. മെക്‌സിക്കോ കൂടി സന്ദര്‍ശിച്ച ശേഷം മോദി ജൂണ്‍ ഒമ്പതിന് തിരിച്ച് നാട്ടിലെത്തും. മൂന്ന് ദിവസത്തെ പരിപാടികളാണ് മോദിക്ക് അമേരിക്കയില്‍ ഉള്ളത്. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുമായി മോദി കൂടിക്കാഴ്ച നടത്തും.

<strong>ഛബര്‍ തുറമുഖമാണ് മോദിയുടെ ലക്ഷ്യം, എന്താണ് ഛബര്‍, 8 കാര്യങ്ങള്‍!</strong>ഛബര്‍ തുറമുഖമാണ് മോദിയുടെ ലക്ഷ്യം, എന്താണ് ഛബര്‍, 8 കാര്യങ്ങള്‍!

2014 മെയ് മാസത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നരേന്ദ്ര മോദി ഇത് ഏഴാം തവണയാണ് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്നത്. നടതന്ത്ര സഹകരണവും സുരക്ഷയും കാലാവസ്ഥാ വ്യതിയാനവുമാകും ഇന്ത്യ - അമേരിക്ക കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളാകുക. അതേസമയം, ഇറാനിലെ ഛബര്‍ തുറമു നിര്‍മാണത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാന്‍ കൂടി മോദിയുടെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടാകും.

modi-obama-

പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി നടത്തുന്ന നാലാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണ് ഇത്. വാഷിങ്ടണില്‍ എത്തിയ മോദി അര്‍ലിങ്ടണ്‍ സെമിത്തേരിയില്‍ സന്ദര്‍ശനം നടത്തി. യുദ്ധത്തില്‍ മരണമടഞ്ഞ അമേരിക്കന്‍ പട്ടാളക്കാര്‍ക്കും കൊളംബിയ സ്പസ് ഷട്ടില്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയുടെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു.

ബുധനാഴ്ച യു എസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ മോദി പ്രസംഗിക്കും. ചൊവ്വാഴ്ച 7 മണിക്കാണ് വൈറ്റ് ഹൗസില്‍ നരേന്ദ്ര മോദി - ഒബാമ കൂടിക്കാഴ്ച. ദക്ഷിണേഷ്യയില്‍ അമേരിക്കയുടെ രണ്ട് പ്രധാനപ്പെട്ട പങ്കാളികളാണ് ഇന്ത്യയും ഇറാനും. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന ഛബര്‍ തുറമുഖത്തിന് അമേരിക്കയുടെയും പിന്തുണയുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

English summary
Inking the Chabahar port deal with Iran is extremely beneficial for India. The terms state that India will provide $500 million to develop a port in the southern Iranian city of Chabahar. A pledge to invest 16 billion dollars in a free trade zone around the city has also been made.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X