മോദിയെ പ്രശംസിച്ച് തരൂര്‍ വീണ്ടും രംഗത്ത്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എം.പി വീണ്ടും രംഗത്ത്. ട്വിറ്റര്‍, ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് തരൂര്‍ പ്രശംസാ വാചകങ്ങള്‍ കുറിച്ചിരിക്കുന്നത്.
നരേന്ദ്രമോദിയെക്കുറിച്ച് ടൈം മാഗസിനില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ എഴുതിയ ലേഖനത്തെ ഉദ്ധരിച്ചാണ് തരൂരിന്റെ വാക്കുകള്‍.

മോഡിയെക്കുറിച്ചുളള ഒബാമയുടെ ലേഖനം ശ്രദ്ധേയമാണെന്നും മോഡി രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. ഒബാമയുടെ ലേഖനത്തിനൊപ്പമാണ് തരൂരിന്റെ പോസ്റ്റ്.
A remarkable gesture by a US President: http://t.co/c7kId0qnyS Whatever our political differences, Indians hope @narendramodi lives up to it
— Shashi Tharoor (@ShashiTharoor) April 16, 2015 മോഡിയെ സ്തുതിച്ച് ശശി തരൂര്‍ മുന്‍പും പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് തരൂര്‍ വീണ്ടും മോദി സ്തുതികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications