കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ എത്തി... മോദി പ്രോട്ടോകോള്‍ തെറ്റിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ എത്തി. ദില്ലി പാലം വിമാനത്താവളത്തില്‍ ഒമ്പതേ നാല്‍പതോടെയാണ് ഒബാമയെ വഹിച്ചുകൊണ്ടുള്ള വിമാനം പറന്നിറങ്ങിയത്.

Obama Modi Hug

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി ഒബാമയെ സ്വീകരിച്ചു. പ്രോട്ടോകോകള്‍ ലംഘിച്ചുകൊണ്ടാണ് മോദി വിമാനത്താവളത്തില്‍ നരേന്ദ്ര ഒബാമയെ സ്വീകരിച്ചത്. ഒബാമക്കൊപ്പം ഭാര്യ മിഷേല്‍ ഒബാമയും ഉണ്ട്.

Baraka Obama

റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് ഒബാമ ഇന്ത്യയില്‍ എത്തിയത്. ആഗ്ര സന്ദര്‍ശിക്കുമെന്ന് അദ്ദേഹം ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് ഒരുക്കിയിരിക്കുന്നത്. ദില്ലി അക്ഷരാര്‍ത്ഥത്തില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് നേരെ ഹോട്ടലിലേക്കാണ് ഒബാമ പോയത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം. ഉച്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

പ്രസിഡന്‍ഷ്യല്‍ വാഹനമായ ബീസ്റ്റിലാണ് ഒബാമയും മിഷേലും ഹോട്ടലിലേക്ക് തിരിച്ചത്. ഇന്ത്യയുടേയും അമേരിക്കയുടേയും പതാകകള്‍ ബീസ്റ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്. ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ മോദിക്കൊപ്പമാണ് ഒബാമയുടെ ഉച്ച ഭക്ഷണം.

English summary
Obama's Air Force One lands in Delhi, Modi to personally receive US President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X