കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് 'മാസ്റ്റര്‍ സ്ട്രോക്ക്'; 15 എംഎല്‍എമാര്‍ പാര്‍ട്ടി വിടും? ജാതി പോര് രൂക്ഷം?

Google Oneindia Malayalam News

മുംബൈ: ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സഖ്യകക്ഷിയായ ശിവസേനയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്തായത്. മുഖ്യമന്ത്രി സ്ഥാനത്തില്‍ വിട്ട് വീഴ്ച ചെയ്യാന്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്നാവിസ് തയ്യാറാകാതിരുന്നതോടെ എന്‍സിപി കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് മഹാ വികാസ് അഘാഡി രൂപീകരിച്ച് ശിവസേന സംസ്ഥാനത്ത് അധികാരത്തില്‍ ഏറി.

ഭരണത്തില്‍ നിന്ന് പുറത്തായതോടെ ബിജെപിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ 105 എംഎല്‍എമാരില്‍ 15 പേര്‍ ഉടന്‍ ബിജെപി വിട്ടേക്കുമെന്ന് ദേശീയ മാധ്യമമായ ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

 ബിജെപി വിടും

ബിജെപി വിടും

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എന്‍സിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമെല്ലാം ബിജെപിയിലേക്ക് മറുകണ്ടം ചാടിയ നേതാക്കള്‍ ഉടന്‍ ഭരണകക്ഷി സഖ്യത്തിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിജെപി ടിക്കറ്റില്‍ വിജയിച്ച നേതാക്കള്‍ ഘര്‍വാപസി'യ്ക്കായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നായിരുന്നു വിവരം.

 നീക്കം സജീവമാക്കി

നീക്കം സജീവമാക്കി

എന്നാല്‍ ഇവരെ കൂടാതെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ള 15 പേര്‍ ഉടന്‍ ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് വിവരം. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ ബിജെപി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന പിന്നാലെയാണ് എംഎല്‍എമാരും നീക്കം സജീവമാക്കിയിരിക്കുന്നത്.

 ബ്രഹ്മണ നേതാവ്

ബ്രഹ്മണ നേതാവ്

ഒബിസി വിഭാഗത്തിലെ പ്രബല നേതാവായ പങ്കജ മുണ്ടെ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിന്‍റെ കീഴില്‍ ഒബിസി വിഭാഗക്കാരെ തഴയുകയാണെന്ന ഗുരുതര ആരോപണമാണ് പാര്‍ട്ടി വിടാനൊരുങ്ങുന്ന 15 നേതാക്കളും ഉന്നയിച്ചത്. പ്രതിപക്ഷ നേതാവായ ഫഡ്നാവിസ് ബ്രാഹ്മണ വിഭാഗക്കാരനാണ്.

 ഒബിസിയെ തഴഞ്ഞു

ഒബിസിയെ തഴഞ്ഞു

ബ്രാഹ്മണ വോട്ടുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് 2014 ല്‍ ബിജെപി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ മഹാരാഷ്ട്രയിലെ ബിജെപിയുടെ ഉറച്ച വോട്ടുകളായ ഒബിസി വിഭാഗം ഇതോടെ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.മഹാരാഷ്ട്രയില്‍ 45 ശതമാനം നേതാക്കളും ഒബിസി വിഭാഗക്കാരാണ്.

 2019 ല്‍

2019 ല്‍

പാര്‍ട്ടി നിലപാടിനെതിരെ മുന്‍ എംഎല്‍എ പ്രകാശ് ഷെന്‍ഡ്ഗേ രംഗത്തെത്തി. ദംഗര്‍ നേതാവാണ് ഷെന്ഡേ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒബിസി വിഭാഗത്തെ നേതൃത്വം തഴയുകയാണ്. 2019 ലാണ് ഇത് കൂടുതല്‍ പ്രകടമായതെന്ന് ഷെന്‍ഡ്ഗേ ആരോപിച്ചു. 2014 ല്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന്‍റെ കാരണം എന്താണെന്ന് അറിയില്ലെന്നും ഷെന്‍ഡ്ഗേ പറഞ്ഞു.

 ദേശീയ നേതൃത്വത്തിന്

ദേശീയ നേതൃത്വത്തിന്

അതേസമയം പാര്‍ട്ടിയില്‍ ഒബിസി വിഭാഗക്കാരെ വെട്ടിനിരത്തുന്നത് ശക്തമാണെന്ന് ആരോപിച്ച് മുതിര്‍ന്ന ബിജെപി നേതാവും ഒബിസി വിഭാഗക്കാരനുമായ ഏക്നാഥ് ഖാഡ്സേ ദേശീയ നേതൃത്വത്തെ സമീപിച്ചു. ഇതിന് കാരണക്കാരായ നേതാക്കളുടെ പട്ടിക ഉള്‍പ്പെടെ നേതൃത്വത്തിന് ഖാഡ്സേ നല്‍കിയെന്നാണ് വിവരം.

 ഗുരുതര പ്രത്യാഘാതം

ഗുരുതര പ്രത്യാഘാതം

സംസ്ഥാന നേതൃത്വം തങ്ങളെ തഴയുകയാണ്. ശക്തമായ നടപടി സ്വീകരിച്ചില്ലേങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒബിസി നേതാക്കള്‍ക്ക് പാര്‍ട്ടിയിലും നിയമസഭയിലും ശബ്ദം നിഷേധിച്ചെന്ന് മുന്‍ എംഎല്‍എ രാജു തോഡ്‌സെയും ആരോപിച്ചു.

 ചോദ്യം ചോദിക്കാന്‍

ചോദ്യം ചോദിക്കാന്‍

ദേവേന്ദ്ര ഫഡ്നാവിസിന്‍റെ അനുമതിയില്ലാതെ നിയമസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അധികാരം പോലും തങ്ങള്‍ക്ക് ഇല്ല, ഭയത്തിന്‍റെ അന്തരീക്ഷമാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതെന്നും രാജു പറഞ്ഞു. അതേസമയം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്ന 15 പേരില്‍ കൂടുതല്‍ പേരും ശിവസേനയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.

 മറ്റ് നേതാക്കള്‍

മറ്റ് നേതാക്കള്‍

മുതിര്‍ന്ന നേതാക്കളായ വിനോദ് താവ്ദേ, ചന്ദ്രശേഖര്‍ ഭവന്‍കുലേ തുടങ്ങി ശക്തമായ സ്വാധീനമുള്ള നേതാക്കളാണ് ഖാഡ്സെയ്ക്കൊപ്പം പാര്‍ട്ടിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വാര്‍ത്തകള്‍ തള്ളി ബിജെപി വക്താവ് മാധവ് ഭണ്ഡാരി രംഗത്തെത്തി.

 കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നത് വെറും അഭ്യൂഹം മാത്രമാണെന്നും കോണ്‍ഗ്രസ് നേതാക്കളാണ് ഇതിന് പിന്നിലെന്നും ഭണ്ഡാരി പറഞ്ഞു.എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നും ഭണ്ഡാരി സമ്മതിച്ചു. അതേസമയം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ബാലസാഹേബ് തോറത്ത് ബിജെപിക്കെതിരെ രംഗത്തെത്തി. കൂടുതല്‍ ബിജെപി നേതാക്കള്‍ തങ്ങളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് തോറത്ത് പറഞ്ഞു. ഇനി എല്ലാം കാത്തിരുന്ന് കാണാം, തോറത്ത് വ്യക്തമാക്കി.

ഷെയിനിന് അയാളോട് മാത്രമാണ് പ്രതിബദ്ധത, നടന്‍മാരുടെ മൂഡും താത്പര്യവുമല്ല പ്രധാനമെന്നും കമല്‍

ഷെയ്ന്‍ കൊച്ചിയില്‍; നേരിട്ട് വരട്ടെയെന്ന് 'അമ്മ'.. ഭാരവാഹികളെ ഫോണില്‍ വിളിച്ച് നടന്‍

നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം

English summary
OBC-Brahmin divide; 15 MLA's may leave BJP ,maharasgtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X