കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊണ്ണത്തടിയന്മാർക്ക് ഇനി മദ്യമില്ലെന്ന് കോസ്റ്റ് ഗാർഡ് ; അമിതവണ്ണം ജോലിയെ ബാധിക്കുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: അമിത വണ്ണവും പൊണ്ണത്തടിയുമുള്ള കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് ഇനി മുതൽ സബ്സിഡി നിരക്കിലുള്ള മദ്യം അനുവദിക്കില്ലെന്ന് തീരുമാനം. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഗുജറാത്ത് തീരം ഉൾപ്പെടുന്ന വടക്ക്- പടിഞ്ഞാറൻ മേഖല വിഭാഗത്തിൽ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

കന്യാസ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം.... പിസി ജോര്‍ജിനെതിരെ പരാതി... കുരുക്ക് വീഴും!! കന്യാസ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം.... പിസി ജോര്‍ജിനെതിരെ പരാതി... കുരുക്ക് വീഴും!!

എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും നിയമം ബാധകമാണെന്ന് കമാൻഡർ രാകേഷ് പാൽ വ്യക്തമാക്കി. ഭാരം കുറയ്ക്കാൻ മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിട്ടുള്ള എല്ലാവർക്കും മദ്യം നിഷേധിക്കാനാണ് തീരുമാനം. പൊണ്ണത്തടിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് മദ്യ ഉപഭോഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് രാകേഷ് പാൽ അറിയിച്ചു.

obese

അമിത വണ്ണത്തെ തുടർന്ന് പല ഉദ്യോഗസ്ഥർക്കും കടലിൽ ജോലി ചെയ്യാൻ കഴിയാത്ത ആരോഗ്യപ്രശ്നങ്ങളാണുള്ളത്. തടി കുറയ്ക്കണമെന്ന് ആവർത്തിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടും നടപ്പിലായില്ല. ജോലിയെ ബാധിച്ച് തുടങ്ങിയതിനാലാണ് പുതിയ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

തടി കുറച്ച് ഫിറ്റ്നെസ്സ് തെളിയിച്ചാൽ മദ്യ സബ്സീഡി പുനസ്ഫാപിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഹനാന്‍റെ വെളിപ്പെടുത്തല്‍.. ഡ്രൈവര്‍ അവര്‍ക്ക് സന്ദേശങ്ങള്‍ നല്‍കികൊണ്ടേയിരുന്നുഹനാന്‍റെ വെളിപ്പെടുത്തല്‍.. ഡ്രൈവര്‍ അവര്‍ക്ക് സന്ദേശങ്ങള്‍ നല്‍കികൊണ്ടേയിരുന്നു

English summary
No Cheap Liquor For Overweight Coast Guard Personnel, Says Commander
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X