കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാസ്യ താരത്തിന് നേരെ അശ്ലീല സന്ദേശം; സ്‌ക്രീന്‍ ഷോട്ടടക്കം പങ്കുവെച്ച് താരം; പിന്നാലെ മാപ്പപേക്ഷ

Google Oneindia Malayalam News

മുംബൈ: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അക്രമണങ്ങള്‍ ഒരു പരിധിയുമുണ്ടാകില്ല. കമന്റിലൂടെയും സ്വകാര്യ ചാറ്റിലൂടെയുമാണ് സെലിബ്രിറ്റികളായ സ്ത്രീകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അക്രമം നടക്കുന്നത്. പ്രൊഫൈല്‍ സ്ത്രിയുടേതാണോ എന്നാല്‍ ഒരു മോശം മെസേജ് ഉറപ്പ് എന്ന അവസ്ഥയിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ മുന്നോട്ട് പോകുന്നത്.

'ഒടുവിൽ അവനെത്തി, ഉറങ്ങാനാകാത്ത രാത്രികൾ, ഉറങ്ങിയാലും തീരാത്ത പകലുകൾ, വറ്റിവരളുന്ന പേഴ്‌സ്'!'ഒടുവിൽ അവനെത്തി, ഉറങ്ങാനാകാത്ത രാത്രികൾ, ഉറങ്ങിയാലും തീരാത്ത പകലുകൾ, വറ്റിവരളുന്ന പേഴ്‌സ്'!

പലപ്പോഴും പലരും ഇത് തുറന്ന് പറയാത്തതാ ഇത്തരം കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകാറുണ്ടെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പലരും മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം ഇട്ട് പ്രതികരിക്കുന്നവരുമുണ്ട്. അത്തരം പ്രതികരണങ്ങള്‍ എത്തിയാല്‍ അശ്ലീല മെസേജ് അയച്ചയാള്‍ ഉടന്‍ തന്നെ മാപ്പ് പറഞ്ഞ് തടി തപ്പാറാണ് പതിവ്.

1

അത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഹാസ്യ താരവും കണ്ടന്റ് ക്രിയേറ്ററുമായ അഞ്ചല്‍ അഗര്‍വാള്‍ നേരിട്ടത്. തനിക്ക് അയച്ച പേഴ്‌സണല്‍ മെസേജ് സ്‌ക്രീന്‍ ഷോട്ടടക്കം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും അയച്ചയാളെകൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്ത സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ഒരു യുവാവ്, താന്‍ സ്വയം ഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ആഞ്ചലിന് അയച്ച് നല്‍കിയത്. മെസേജിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ആഞ്ചല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഞ്ചല്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.

ഇസ്രായേല്‍ പ്രധാനമന്ത്രി യുഎഇയില്‍; ആ ഖ്യാതി നഫ്താലി ബെന്നറ്റിന്... ഇറാന്‍ മുഖ്യ ചര്‍ച്ചഇസ്രായേല്‍ പ്രധാനമന്ത്രി യുഎഇയില്‍; ആ ഖ്യാതി നഫ്താലി ബെന്നറ്റിന്... ഇറാന്‍ മുഖ്യ ചര്‍ച്ച

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

2

ഒരാള്‍ എനിക്ക് സ്വയംഭോഗം ചെയ്യുന്നതിന്റെ വീഡിയോ അയച്ചുവെന്നും എനിക്ക് ദേഷ്യം വന്നപ്പോള്‍ അത് ഇന്‍സ്റ്റഗ്രാമിലിട്ടുവെന്നും അഞ്ചല്‍ പറയുന്നു. ഒരു ഫോളോവര്‍ അത് സൈബര്‍ സെല്ലിനയച്ചിരുന്നുവെന്നും അവര്‍ എനിക്ക് മെസേജ് അയച്ചിരുന്നുവെന്നും ഉടന്‍ തന്നെ അയാള്‍ അവരോട് മാപ്പപേക്ഷിക്കുകയും അത് സൈബര്‍ സെല്‍ അധികൃതര്‍ എനിക്ക് ഫോര്‍വാര്‍ഡ് ചെയ്യുകയും ചെയ്തിരുന്നുവെന്നും അഞ്ചല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ ഷോട്ടിനനൊപ്പം ഇട്ട കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഞാന്‍ വീഡിയോയിലൂടെ തന്നെ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാസ്‌ക് ധരിച്ചാണെങ്കിലും കക്ഷി മാപ്പ് അറിയിച്ചുവെന്നും ആഞ്ചല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

3

സൈബര്‍ സെല്‍ അധികൃതരുമായുള്ള സന്ദേശങ്ങളുടെയും യുവാവ് അയച്ച മാപ്പപേക്ഷയുടെയുമെല്ലാം സ്‌ക്രീന്‍ന്‍ഷോട്ടുകളും ആഞ്ചല്‍ പങ്കുവച്ചിരുന്നു. യുവാവിനോട് അപമര്യാദയായി പെരുമാറിയതില്‍ ക്ഷമചോദിച്ച് കത്തെഴുതണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ അയാളോട് പറയുന്നുണ്ട്. താന്‍ ചെയ്തത് തെറ്റാണെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും യുവാവ് മറുപടി സംൈബര്‍ സെല്ലധികൃതര്‍ക്ക് നല്‍കുന്നുമുണ്ട്.

നെടുമ്പാശേരിയിലെത്തിയ നാല് പേര്‍ക്ക് കോവിഡ്; സാമ്പിളുകള്‍ ജനിതക പരിശോധനക്ക് അയച്ചുനെടുമ്പാശേരിയിലെത്തിയ നാല് പേര്‍ക്ക് കോവിഡ്; സാമ്പിളുകള്‍ ജനിതക പരിശോധനക്ക് അയച്ചു

4

അവര്‍ യുവാവിന് അയച്ച സന്ദേശങ്ങളുടെയും സ്‌ക്രീന്‍ഷോട്ടുകകളും അഞ്ചല്‍ പങ്കുവെച്ചവയില്‍ ഉള്‍പ്പെടും. യുവാവിനോട് അപമര്യാദയായി പെരുമാറിയതില്‍ ക്ഷമചോദിച്ച് കത്തെഴുതണമെന്നും അല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ പറയുന്നത് സ്‌ക്രീന്‍ഷോട്ടില്‍ കാണാനും സാധിക്കും. അതിനോട് താന്‍ ചെയ്തത് തെറ്റാണെന്നും ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും യുവാവ് മറുപടിയും നല്‍കുന്നുണ്ട്. ഇത് സൈബര്‍ സെല്‍ അഞ്ചലിന് അയച്ച് നല്‍കിയെങ്കിലും മാപ്പ് വീഡിയോയിലൂടെ തന്നെ പറണമെന്നാണ് ആഞ്ചല്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് ഇയാള്‍ വീഡിയോയിലൂടെ മാപ്പ് പറയുകയായിരുന്നു. തന്നോടും മറ്റ് സ്ത്രീകളോടുമാണ് നേരിട്ട് മാപ്പ് പറയേണ്ടതെന്നായിരുന്നു അഞ്ചലിന്റെ നിര്‍ബന്ധം. നിരവധി പേരാണ് ആഞ്ചലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നത്.

5

ഇത്തരം പ്രവണതകള്‍ കുറക്കുന്നതിനായി ഫേസ്ബുക്ക് പുതിയ പദ്ധതി തയ്യാറാക്കുന്നുണ്ട്. കമന്റ് ഓപ്ഷനില്‍ ഓട്ടോമാറ്റിക് ഹൈഡ് എന്ന ഫീച്ചറാണ് ഫേസ്ബുക്ക് കൊണ്ടുവരുന്നത്. ഇത് സ്ത്രീകളുടെ സുരക്ഷക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലും ഈ ഫീച്ചര്‍ ഉണ്ടാകും. ഇതിലൂടെ സ്ത്രീകള്‍ക്കും, സെലിബ്രിറ്റികള്‍ക്കും മേലുള്ള സൈബര് അക്രമണം ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

യുവതിയെ കാറിടിച്ച് വീഴ്ത്തി നിർത്താതെ പോയോ? 'നിസ്സാരമായ ഒരു സംഭവം', വിശദീകരണവുമായി വിടി ബൽറാംയുവതിയെ കാറിടിച്ച് വീഴ്ത്തി നിർത്താതെ പോയോ? 'നിസ്സാരമായ ഒരു സംഭവം', വിശദീകരണവുമായി വിടി ബൽറാം

Recommended Video

cmsvideo
Marakkar's ott release through Amazon Prime

English summary
Obscene message to comedian Anchal Agarwal; Finally the young man came with an apology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X