അജ്മല്‍ കസബിന്റെ ചരമവാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണം; കര്‍ണ്ണാടക ഗവര്‍ണര്‍ വാജുഭായ് വാല
ബംഗളുരു: മുബൈ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റിയ പാക് ഭീകരന് അജ്മല്‍ കസബിന്റെ ചരമവാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് കര്‍ണ്ണാടക ഗവര്‍ണര്‍ വാജുഭായ് വാല. ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കസബിനെ തൂക്കിലേറ്റിയതിന്റെ വാർഷികം ആചരിക്കുന്നവര്ക്കെതിരെയുള്ള രൂക്ഷ പരാമര്‍ശവുമായി വാജുഭായ് വാല രംഗത്തെത്തിയത്.
രാജ്യത്തെ വിറപ്പിച്ച മുബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ ഏക ഭീകരനാണ് അജ്മല്‍ കസബ്. വിചാരണയക്ക് ശേഷം ഇയ്യാളെ പിന്നീട് തൂക്കിലേറ്റുകയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വലിയ കൈയടി കിട്ടിയ സംഭവമായിരുന്നു അതെന്നും വാജുഭായ് വാല ഓര്‍മ്മിപ്പിച്ചു.

ഒട്ടേറെ നിരപരാധികളുടെ ജീവനെടുത്ത അജ്മൽ കസബിന്റെ വിചാരണ പൂർത്തിയാക്കി അയാൾക്ക് തൂക്കുകയർ നൽകാൻ വൈകിയതായി വാജുഭായ് വാല ചൂണ്ടിക്കാട്ടി. ഇത്തരക്കാരുടെ കേസുകൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും. ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക നിയമനിർമാണം നടത്തണമെന്നും വാജുഭായ് വാല വ്യക്തമാക്കി.
ഭീകരരോട് യാതൊരുവിധ കരുണയും കാണിക്കേണ്ട ആവശ്യമില്ല. ഭീകരരെ തൂക്കിലേറ്റുന്ന വാർത്തകൾ പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും വാല ആവശ്യപ്പെട്ടു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പേരിൽ പിടിയിലാകുന്നവരുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും വാല കൂട്ടിച്ചേര്‍ത്തു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications