Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഖി ദുരന്തം; കേന്ദ്രം 1843 കോടി രൂപയുടെ സഹായം നൽകണമെന്ന് കേരളം, പ്രത്യേക പാക്കേജ് അനുവദിക്കണം

1843 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

ദില്ലി: ഓഖി ദുരന്തത്തിൽ കേരള സർക്കാർ കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

1843 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 300 കോടി രൂപ അടിയന്തര സഹായമായി നൽകണം. ഓഖി ദുരന്തത്തിൽ ഏകോപിത രക്ഷാപ്രവർത്തനമാണ് നടന്നത്. അതിനാൽ ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

pinarayi

കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. കാണാതായവർക്കു വേണ്ടി ഇനിയും പത്തുദിവസം കൂടി തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാണാതായവരെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. എല്ലാ സംവിധാനങ്ങളും നിലവിൽ തിരച്ചിലിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രമന്ത്രിമാർ അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+