കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

261 പേരെ കാണാതായെന്ന് കേന്ദ്രം! 143 പേർ മാത്രമെന്ന് കേരളവും! 'ഓഖി'യിൽ വീണ്ടും വിവാദം...

കേന്ദ്ര സർക്കാരിന്റെ ഡിസംബർ 20 വരെയുള്ള കണക്കുകളാണ് ലോക്സഭയിൽ പുറത്തുവിട്ടത്.

  • By Desk
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കേരളത്തിൽ നിന്നു കാണാതായവരുടെ എണ്ണം 261 ആണെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനാണ് ഈ കണക്കുക്കൾ പുറത്തുവിട്ടത്. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട 661 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി ലോക്സഭയിൽ പറഞ്ഞു.

മുസ്ലീം വിദ്യാർത്ഥികൾ തീവ്രവാദികളാകുമെന്ന് എംടി വാസുദേവൻ നായർ! അനുഭവം പങ്കുവെച്ച് വിദ്യാർത്ഥി...മുസ്ലീം വിദ്യാർത്ഥികൾ തീവ്രവാദികളാകുമെന്ന് എംടി വാസുദേവൻ നായർ! അനുഭവം പങ്കുവെച്ച് വിദ്യാർത്ഥി...

കണ്ണീർ തീരത്ത് സാന്ത്വനമായി മഞ്ജു വാര്യർ! പരാതികൾ കേട്ടു, സഹായ വാഗ്ദാനവും...കണ്ണീർ തീരത്ത് സാന്ത്വനമായി മഞ്ജു വാര്യർ! പരാതികൾ കേട്ടു, സഹായ വാഗ്ദാനവും...

കേന്ദ്ര സർക്കാരിന്റെ ഡിസംബർ 20 വരെയുള്ള കണക്കുകളാണ് ലോക്സഭയിൽ പുറത്തുവിട്ടത്. എന്നാൽ കേരളത്തിൽ നിന്നു കാണാതായത് 143 പേരെയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്. ഇതോടെ ഓഖി ദുരന്തത്തിൽ കാണാതായവരുടെ കണക്കുകൾ സംബന്ധിച്ച് വീണ്ടും വിവാദമുയർന്നിരിക്കുകയാണ്.

 261 പേർ കേരളത്തിൽ...

261 പേർ കേരളത്തിൽ...

ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട 661 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ പറഞ്ഞത്. ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ള 400 പേരും കേരളത്തിൽ നിന്നുള്ള 261 പേരും ഉൾപ്പെടും. ഓഖി ദുരന്തത്തിൽ ആകെ 845 മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയതായും കേന്ദ്ര പ്രതിരോധ മന്ത്രി ലോക്സഭയിൽ പറഞ്ഞു.

തമിഴ്നാട്ടിലും കേരളത്തിലും...

തമിഴ്നാട്ടിലും കേരളത്തിലും...

ഓഖി ദുരന്തത്തിൽ കാണാതായവരെ സംബന്ധിച്ച് ഡിസംബർ 20 വരെ തയ്യാറാക്കിയ കണക്കുകളാണ് കേന്ദ്ര പ്രതിരോധ മന്ത്രി സഭയെ അറിയിച്ചത്. എഴുതി ചോദിച്ച ചോദ്യത്തിന് കണക്കുകൾ സഹിതമായിരുന്നു മന്ത്രിയുടെ മറുപടി. ഡിസംബർ 20 വരെ 845 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ഇതിൽ 453പേർ തമിഴ്നാട്ടിൽ നിന്നുള്ളവരും, 362 പേർ കേരളത്തിൽ നിന്നും, 30 പേർ ലക്ഷദ്വീപിൽ നിന്നുള്ളവരുമാണ്.

തുടരുന്നു...

തുടരുന്നു...

നാവികസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് 821 പേരെ രക്ഷപ്പെടുത്തിയത്. ബാക്കി 24 പേരെ മർച്ചന്റ് നേവിയും രക്ഷപ്പെടുത്തി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും, സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ള സഹായം നൽകുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു.

ഫിഷറീസ് മന്ത്രി...

ഫിഷറീസ് മന്ത്രി...

അതേസമയം, കേന്ദ്ര സർക്കാരിന്റെ പുതിയ കണക്കുകൾക്കെതിരെ ഫിഷറീസ് മന്ത്രി മെ മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തി. കേരളത്തിൽ നിന്ന് 143 പേരെയാണ് കാണാതായത്. എണ്ണം പെരുപ്പിച്ച് കാണിച്ച് കേന്ദ്രസർക്കാർ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ നോക്കേണ്ടെന്നും, കേന്ദ്രം അനുവദിച്ച ദുരിതാശ്വാസ പാക്കേജ് അപര്യാപ്തമാണെന്നും മന്ത്രി പറഞ്ഞു.

English summary
ockhi cyclone;union government published the details about missing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X