കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ മേഖലയില്‍ പ്രതിസന്ധി വര്‍ധിക്കുന്നു... ഒക്ടോബറിലെ ശമ്പള ഡാറ്റ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: തൊഴില്‍ മേഖലയില്‍ പ്രതിസന്ധി കനക്കുന്നു. തൊഴില്‍ദാതാക്കളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഈ വര്‍ഷം ഒക്ടോബറില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും താഴെ തട്ടിലാണ് കണക്ക്. 6,29914 പേരാണ് ഒക്ടോബറില്‍ തൊഴില്‍ മേഖലയില്‍ എത്തിയത്. ഇത് സ്ഥിരം തൊഴില്‍ മേഖലയിലെ കണക്കുകളാണ്. എന്നാല്‍ തൊഴില്‍ മേഖല വളര്‍ച്ച കൈവരിക്കാതെ പ്രതിസന്ധിയില്‍ തന്നെയാണ് നില്‍ക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്.

1

ഒക്ടോബറിലെ ശമ്പളത്തിന്റെ ഡാറ്റ പ്രകാരം ഒരു പ്രത്യേക മാസത്തില്‍ ഇപിഎഫ് വരിക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഇതാണ് തൊഴില്‍ കണക്കുകളുടെ ആധാരം. തുടര്‍ച്ചയായ നാലാം മാസമാണ് തൊഴിലില്ലായ്മ ഏറ്റവും താഴെയെത്തിയിരിക്കുന്നത്. ശമ്പള ഡാറ്റ പ്രകാരം 8,79746 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓഗസ്റ്റില്‍ 9,62378 ആയിരുന്നു. ജൂലായില്‍ ഇത് 1.18 മില്യണും ജൂണില്‍ അത് 1.17 മില്യണും മേയില്‍ 1.06 മില്യണും ഏപ്രിലില്‍ 1.05 മില്യണുമായിരുന്നു.

ഒക്ടോബറില്‍ 3,46561 പേര്‍ പുതിയതായി ജോലിയില്‍ പ്രവേശിച്ചത് 18നും 25നും വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗവും ഫ്രഷേഴ്‌സാണ്. സെപ്റ്റംബറിനെ അപേക്ഷിച്ച് 136000 കുറവാണ് പുതിയതായി തൊഴില്‍ മേഖലയില്‍ പ്രവേശിച്ചവരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറില്‍ 4.5 ശതമാനമാണ് തൊഴില്‍ മേഖല വളര്‍ച്ച. കഴിഞ്ഞ 25 പാദങ്ങളില്‍ ഏറ്റവും കുറവാണിത്. അതേസമയം കമ്പനികള്‍ തൊഴില്‍ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ഇക്കാലയളവില്‍ പ്രകടമായിരുന്നു.

നിലവില്‍ തൊഴിലില്ലായ്മ ഇന്ത്യ വളരെ രൂക്ഷമാണ്. അതേസമയം നഗര മേഖലയില്‍ യുവാക്കള്‍ കൂടുതല്‍ തൊഴില്‍ മേഖലയിലേക്ക് എത്തുന്നത്. തൊഴില്‍ അന്വേഷിക്കുന്നവരുടെ കാര്യത്തില്‍ 46.5 ശതമാനത്തിന്റെ ഇടിവാണ് വന്നിരിക്കുന്നത്. പേറോളില്‍ 146719 വനിതാ തൊഴിലാളികളുണ്ട്. തൊഴില്‍ വിപണിയിലേക്ക് യുവാക്കള്‍ എത്തുന്നുണ്ടെന്നും, തൊഴിലിന്റെ എണ്ണം ആവശ്യത്തിനനുസരിച്ച് വര്‍ധിക്കുന്നില്ല. ടെലികോം, വാഹന, നിര്‍മാണ വിപണി ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.

യു ടേണ്‍ ഇനി മുതല്‍ ഉദ്ധവ് താക്കറെ ടേണ്‍ എന്ന് അറിയപ്പെടും, ട്രോളുമായി ബിജെപി അധ്യക്ഷന്‍യു ടേണ്‍ ഇനി മുതല്‍ ഉദ്ധവ് താക്കറെ ടേണ്‍ എന്ന് അറിയപ്പെടും, ട്രോളുമായി ബിജെപി അധ്യക്ഷന്‍

English summary
october payroll data shows slowdown in formal job creation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X