ദില്ലിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്കുള്ള നിയന്ത്രത്തില്‍ മാറ്റമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍
ദില്ലി: വര്‍ദ്ധിച്ച് വരുന്ന വായുമലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ ദില്ലി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വാഹന നിയന്ത്രണ പരിഷ്‌കാരത്തിന്റെ തുടക്കം ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് ദില്ലി സര്‍ക്കാരിന്റെ പദ്ധതി.
രജിസ്‌ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കുക. ജനുവരി 15 വരെ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ പരിഷ്‌കരണങ്ങല്‍ പിന്‍വലിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയാണ് നിയന്ത്രണം. ഇതില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
ഒറ്റയക്ക നമ്പര്‍ വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്ക നമ്പര്‍ വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും നിരത്തിലിറങ്ങാന്‍ അനുമതി ഉണ്ടാവുക.












Click it and Unblock the Notifications