ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്താനായി 9 വയസ്സുകാരനെ ബന്ധുക്കള്‍ ബലി നല്കി
ഭുവനേശ്വര്‍: മാതാപിതാക്കളുടെ ആഗ്രസഫലീകരണത്തിനായി ദുര്‍ഗാ ദേവിയെ പ്രീതിപ്പെടുത്താന്‍ ഒന്‍പത് വയസ്സുകാരനെ ബന്ധുക്കള്‍ തലയറുത്ത് ബലിനല്‍കി. സംഭവത്തില്‍ കുട്ടിയുടെ അമ്മാവനായ കുഞ്ഞ റാണ കസിന് സഹോദരന് റാണ എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തു.
.കഴിഞ്ഞ ദിവസങ്ങളിലായി കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിയെ ദുര്‍ഗാദേവിക്ക് ബലി നല്‍കിയതായി കണ്ടെത്തിയത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ..

ഒഡീഷയില്‍
ഒഡീഷയിലെ ബോലാംഗീര്‍ ജില്ലയിലെ സുന്ദിത ഗ്രാമത്തിലാണ് രാജ്യത്തെ നടക്കിയ ക്രൂര സംഭവം നടന്നത്. ഘാന്‍ഷ്യം റാണ എന്ന കുട്ടിയെ പൂജാ കര്‍മ്മങ്ങള്‍ക്കൊടുവില്‍ ബന്ധുക്കളായ സഹോദരങ്ങള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

പരാതി
ഈ മാസം പതിമൂന്നിനാണ് കേസിലിനാസ്പദമായ സംഭവം നടക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തുന്നത്.

മൃതദേഹം
തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സുന്ദിതുന്ദയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയറുത്ത് മാറ്റിയ രീതിയിലായിരുന്നു കുട്ടിയുടെ മൃതശരീരം. അറുത്തെടുത്ത തല പിന്നീട് പ്രദേശത്ത് നിന്ന് അല്‍പ്പം മാറിയാണ് കണ്ടെത്തിയത്.

കുറ്റം തെളിയിക്കാന്‍ കഴിഞ്ഞത്
പിന്നീട് കേസില്‍ കുട്ടിയുടെ അമ്മാവനേയും സഹോദരനേയും പോലിസ് ചോദ്യം ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം തെളിയിക്കാന്‍ കഴിഞ്ഞത്.

ദുര്‍ഗാദേവിയെ പ്രീതിപ്പെടുത്താന്‍
ആഗ്രഹസഫലീകരണത്തിന് ദുര്‍ഗാദേവിയെ പ്രീതിപ്പെടുത്താന്‍ ഇരുവരും കുട്ടിയുടെ തലയറുത്ത് ബലി നല്‍കുകയായിരുന്നെന്ന് തിലകര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സരോജ് മോഹപത്ര വ്യക്തമാക്കുന്നു.

ദുര്‍മന്ത്രവാദം
സഹോദരങ്ങളായ ഇരുവരും ദുര്‍മന്ത്രവാദം പരിശീലിക്കുന്നവരാണ്. തങ്ങള്‍ക്ക് കൂടുതല്‍ ശക്തിലഭിക്കാന്‍ ദുര്‍ഗാ ദേവിയെ പ്രീതിപ്പെടുത്തണമെന്ന് വിശ്വസിച്ച് ബാലനെ ബലിനല്കാന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

ബലി
ഇതിനായി ദുര്‍ഗാപൂജാ ദിവസം ഇവര്തിരഞ്ഞെടുക്കുകയും ഘാന്‍ഷ്യയെ കളവ് പറഞ്ഞ് വശീകരിച്ച് ഇവരുടെ താവളത്തില്‍ കൊണ്ടുവന്നതിന് ശേഷം പൂജാകര്‍മ്മങ്ങള്‍ നടത്തി കുട്ടിയെ തലയറുത്ത് ബലിനല്‍കുകയായിരുന്നു.

പോലീസ് പിടിച്ചെടുത്തു
കൊലപാതകത്തിന് ഉപയോഗിച്ച് ആയുധങ്ങളും പൂജവസ്തുക്കളും പ്രതികള്‍ ഉപയോഗിച്ച ഒരു വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിനേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നതായും പൊലീസ് റിയിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications