കാറും വീടുമൊന്നുമല്ല... ഈ ഭാര്യയുടെ ആഗ്രഹം കേട്ടോ? ചെലവായത് കോടികള്‍, സാധിച്ച് കൊടുത്ത് ഭര്‍ത്താവ്
വളരെ വ്യത്യസ്തമായ ആഗ്രഹാണ് ബൈജയന്തിക്ക് തന്റെ ഭര്‍ത്താവിനോട് പറയാനുണ്ടായിരുന്നു. ഭര്‍ത്താവകട്ടെ വര്‍ഷങ്ങളും കോടികളും ചെലവിട്ട് അത് സാധിച്ച് കൊടുക്കുകയും ചെയ്തു

ഭുവനേശ്വര്‍: ഭാര്യമാരുടെ സന്തോഷത്തിനായി പലതും ചെയ്യുന്ന നിരവധി ഭര്‍ത്താക്കന്‍മാര്‍ നമുക്ക് ചുറ്റുമുണ്ടാകും. യാത്ര, ഭക്ഷണം, വാഹനം, വസ്ത്രം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാം ഭാര്യമാരെ സന്തോഷിപ്പിക്കുന്നത് നമ്മളില്‍ പലരും കണ്ടിട്ടുണ്ടുമാണ്ടാകും. എന്നാല്‍ ഒഡിഷയിലെ ഒരു ഭര്‍ത്താവ് തന്റെ ഭാര്യക്ക് നല്‍കിയ വാഗ്ദാനം പാലിച്ചത് ലോകത്ത് പലരും ചെയ്യാന്‍ സാധ്യതയില്ലാത്ത ഒരു കാര്യം ചെയ്ത് കൊണ്ടാണ്.
ഒരു ക്ഷേത്രം നിര്‍മിക്കുകയാണ് ഭാര്യക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ഭര്‍ത്താവ് ചെയ്തത്. എന്നാല്‍ ഒരു ചെറിയ ക്ഷേത്രമായിരിക്കും ഇത് എന്ന് പറഞ്ഞ് എഴുതി തള്ളാന്‍ വരട്ടെ. ഏഴ് കോടി രൂപ ചെലവില്‍ 15 വര്‍ഷമെടുത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒഡിഷ സംസ്ഥാനത്തെ ജാജ്പൂര്‍ ജില്ലയിലെ ബിഞ്ജര്‍പൂര്‍ ബ്ലോക്കിന് കീഴിലുള്ള ചിക്കന ഗ്രാമത്തില്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

ചെലവായത് ഏഴ് കോടി രൂപ
മാ സന്തോഷി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വ്യവസായിയായ ഖേത്രബാസി ലെങ്കയാണ് തന്റെ ഭാര്യ ബൈജയന്തിക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കോടികള്‍ മുടക്കി ക്ഷേത്രം പണിതത്. ദക്ഷിണേന്ത്യന്‍ വാസ്തുവിദ്യാ ശൈലിയില്‍ ആണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രം കഴിഞ്ഞ ദിവസം ഗ്രാമവാസികള്‍ക്കായി തുറന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ക്ഷേത്രം പണിയാന്‍ ആഗ്രഹം
ഹൈദരാബാദിലാണ് ഖേത്രബാസി ലെങ്കയും ബൈജയന്തിയും താമസിച്ചിരുന്നത്. മാ സന്തോഷി ദേവിയുടെ കടുത്ത ഭക്തയാണ് ബൈജയന്തി. അതിനാല്‍ ചിക്കന ഗ്രാമത്തില്‍ മാ സന്തോഷി ദേവിയുടെ ഒരു ക്ഷേത്രം പണിയണം എന്ന് ബൈജയന്തിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം ഖേത്രബാസിയോട് ബൈജയന്തി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്ക് വെച്ചിരുന്നു. അന്ന് ഖേത്രബാസി ക്ഷേത്രം നിര്‍മ്മിക്കാമെന്ന് ബൈജയന്തിക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

ക്ഷേത്രത്തിനുള്ളില്‍ അതിശയിപ്പിക്കുന്ന കൊത്തുപണികള്‍
ഇതാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നത്. സങ്കീര്‍ണ്ണമായ കൊത്തുപണികളും രൂപകല്‍പ്പനയും ഉള്ള മനോഹരമായ മാ സന്തോഷി ദേവി ക്ഷേത്രത്തിന് 86 അടിയോളം വിശാലമായ പ്രവേശന കവാടമാണ് ഉള്ളത്. മാ സന്തോഷി ദേവിയെ കൂടാതെ ശിവന്‍, ഗണപതി, ഹനുമാന്‍, നവഗ്രഹങ്ങള്‍ എന്നിവരെയും ക്ഷേത്രത്തില്‍ ആരാധിക്കുന്നുണ്ട്. പട്ടണങ്ങളില്‍ ധാരാളം ക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ഒരു ഗ്രാമത്തില്‍ ക്ഷേത്രം പണിയണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് ബൈജയന്തി പറയുന്നു.

ഭര്‍ത്താവിന് നന്ദി
തന്റെ സ്വപ്നം നിറവേറ്റിയ എന്റെ ഭര്‍ത്താവിനോട് ഒരുപാട് നന്ദിയുണ്ട് എന്നും ബൈജയന്തി കൂട്ടിച്ചേര്‍ത്തു. ഒരു ചെറിയ ക്ഷേത്രം പണിയാനാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നത് എന്നു എന്നാല്‍ ദേവിയുടെ അനുഗ്രഹത്താല്‍ തങ്ങളുടെ ഗ്രാമത്തില്‍ മനോഹരമായ ക്ഷേത്രമാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നും ബൈജയന്തി പറഞ്ഞു. തന്റെ ഏറെ നാളത്തെ ആഗ്രഹം ഒടുവില്‍ സാക്ഷാത്കരിക്കപ്പെട്ടും എന്നും ബൈജയന്തി പറഞ്ഞു.












Click it and Unblock the Notifications