ഒഡീഷ മന്ത്രിസഭ: മുഖ്യമന്ത്രി മജ്‌ഹിക്ക് ആഭ്യന്തരവും ധനകാര്യവും; ഉപമുഖ്യമന്ത്രിമാർക്ക് കൃഷിയും ടൂറിസവും
ഭൂവനേശ്വർ: ഒഡീഷയുടെ മുഖ്യമന്ത്രിയായി മോഹൻ ചരൺ മജ്‌ഹിക്ക് പ്രധാന വകുപ്പുകൾ. ആഭ്യന്തരം, ധനകാര്യം, പൊതുഭരണം തുടങ്ങിയ പ്രധാന വകുപ്പുകളുടെ നിയന്ത്രണം മജ്‌ഹിക്കാണ്. കൂടാതെ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ജലവിഭവം, പ്ലാനിംഗും കൺവേർജൻസും അദ്ദേഹം കൈകാര്യം ചെയ്യും. മറ്റ് മന്ത്രിമാർക്കുള്ള വകുപ്പുകൾ വിഭജിച്ച് നൽകിയിരിക്കുകയാണ്.
ഉപമുഖ്യമന്ത്രി കനക് വർധൻ സിംഗിന് കൃഷി, കർഷക ശാക്തീകരണം, ഊർജം വകുപ്പുകളുടെ ചുമതല നൽകി. മറ്റൊരു ഉപമുഖ്യമന്ത്രി പ്രവതി പരിദയാണ് സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, മിഷൻ ശക്തി, ടൂറിസം എന്നിവ കൈകാര്യം ചെയ്യുക. മുതിർന്ന ബി ജെപി നേതാവ് സുരേഷ് പൂജാരിക്ക് റവന്യൂ, ദുരന്തനിവാരണ വകുപ്പുകൾ അനുവദിച്ചു.

കർഷക നേതാവായ റാബി നാരായൺ നായിക് ഗ്രാമവികസനം, പഞ്ചായത്തിരാജ്, കുടിവെള്ളം എന്നീ വകുപ്പുകളുടെ മേൽനോട്ടം വഹിക്കും. ആദിവാസി നേതാവ് നിത്യാനന്ദ ഗോണ്ട് സ്കൂൾ, ബഹുജന വിദ്യാഭ്യാസം, പട്ടികജാതി-പട്ടികവർഗ വികസനം, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, സാമൂഹിക സുരക്ഷയും വികലാംഗരുടെ ശാക്തീകരണവും എന്നിവയാണ് കൈകാര്യം ചെയ്യുക.
കൃഷ്ണ ചന്ദ്ര പാത്ര ഭക്ഷ്യ വിതരണവും ഉപഭോക്തൃ ക്ഷേമവും, ശാസ്ത്രവും സാങ്കേതികവിദ്യയും, പൃഥ്വിരാജ് ഹരിചന്ദ്രൻ നിയമം, താെഴിൽ, എക്സൈസ്, മുകേഷ് മഹാലിംഗ് ആരോഗ്യവും കുടുംബക്ഷേമവും, പാർലമെൻ്ററി കാര്യങ്ങളും, ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി, ബിഭൂതി ഭൂഷണ ജേനാ വാണിജ്യവും ഗതാഗതവും, ഉരുക്ക്, ഖനികൾ, കൃഷ്ണ ചന്ദ്ര മഹാപാത്ര- ഹൗസിംഗ് & നഗര വികസനം, പൊതു സംരംഭങ്ങൾ.
സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല)
ഗണേഷ് റാം സിങ്ഖുന്തിയ- വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ലേബർ & എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്, സൂര്യബൻഷി സൂരജ് ഉന്നത വിദ്യാഭ്യാസം, കായികം & യുവജന സേവനങ്ങൾ, ഒഡിയ ഭാഷാ സാഹിത്യവും സംസ്കാരവും, പ്രദീപ് ബാല് സാമന്ത- സഹകരണം, കൈത്തറി, തുണിത്തരങ്ങൾ & കരകൗശലവസ്തുക്കൾ,
ഗോകുലാനന്ദ മാലിക് ഫിഷറീസ് & അനിമൽ റിസോഴ്‌സസ് ഡെവലപ്‌മെൻ്റ്, MSME, സമ്പത്ത് ചന്ദ്ര സ്വയിൻ വ്യവസായങ്ങൾ, നൈപുണ്യ വികസനം & സാങ്കേതിക വിദ്യാഭ്യാസം. ബിജു ജനതാദളിൻ്റെ (ബി ജെ ഡി) 24 വർഷത്തെ ഭരണം അവസാനിപ്പിച്ച് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 147ൽ 78 സീറ്റുകൾ നേടിയ ശേഷം ഒഡീഷയിലെ ആദ്യ ബി ജെ പി സർക്കാരാണിത്.












Click it and Unblock the Notifications