Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിട്ടി തട്ടിപ്പ്; പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍

ഭുവനേശ്വര്‍: ചിട്ടി നടത്തിപ്പിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍. മുംബൈ സ്വദേശിനിയായ മോഡലും ടെലിവിഷന്‍ താരവുമായ പ്രീതി ഭാട്ടിയയാണ് ഒഡീഷയിലെ അര്‍ഥ തത്വ (എ.ടി)ഗ്രൂപ്പിന്റെ ചിട്ടി തട്ടിപ്പു കേസില്‍ സിബിഐ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലു തവണ സിബിഐ പ്രീതിയെ ചോദ്യം ചെയ്തിരുന്നു.

അര്‍ഥ തത്വ ഗ്രൂപ്പിന്റെ മേധാവിയായ പ്രദീപ് സേത്തിയുമായുള്ള അടുപ്പമാണ് പ്രീതിക്ക് വിനയായത്. പ്രീതിയും പ്രദീപും തമ്മില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടു നടന്നതായി സിബിഐ കണ്ടെത്തി. പ്രദീപ് വഴി ലഭിച്ച പണം പ്രീതിയുടെ ബന്ധുക്കള്‍ക്കും നിര്‍മാണ കമ്പനിയിലേക്കും മാറ്റിയതായും സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

chitfund

മുംബൈയില്‍ പ്രിസം ഹൈറ്റ്‌സ് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി പ്രദീപും പ്രീതിയും ചേര്‍ന്നു നടത്തുന്നുണ്ട്. സീരിയല്‍ സിനിമാ നിര്‍മാണം നടത്തുന്ന നിര്‍മാണ കമ്പനി തട്ടിപ്പു പണം ഉപയോഗിച്ചാണ് നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൂടാതെ, ഒഡിയ ഫിലിം ഇന്റസ്ട്രിയിലും, ബോളിവുഡിലും തട്ടിപ്പുപണം എത്തിയിട്ടുണ്ടെന്നാണ് സിബിഐ പറയുന്നുത്.

എന്നാല്‍ താന്‍ ഒരു തട്ടിപ്പിലും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കഴിഞ്ഞദിവസം പ്രീതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഓഗസ്തില്‍ പ്രീതിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഏകദേശം 700 കോടി രൂപയുടെ തട്ടിപ്പാണ് എടി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. 44 കേസുകളാണ് കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+