മുഖ്യമന്ത്രി ക്യോട്ടോയിൽ, മന്ത്രിമാർ സംസ്ഥാനത്ത്: ആദ്യ ഡിജിറ്റൽ മന്ത്രിസഭാ യോഗം ചേർന്ന് ഒഡീഷ
ആദ്യ ഡിജിറ്റല്‍ മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങളെടുത്ത് ഒഡീഷ മന്ത്രിസഭ. ഒഡീഷയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി ഉന്നതതല പ്രതിനിധി സംഘത്തെ നയിക്കുന്ന ജപ്പാൻ സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ഒഡീഷ മന്ത്രിസഭ ആദ്യമായി ഡിജിറ്റല്‍ മന്ത്രിസഭാ യോഗം ചേർന്നത്. ഒഡീഷയിൽ നിന്ന് 6000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജാപ്പനീസ് നഗരമായ ക്യോട്ടോയിൽ നിന്നുമാണ് മുഖ്യമന്ത്രി ഡിജിറ്റൽ മന്ത്രിസഭാ യോഗം നിയന്ത്രിച്ചിരിക്കുന്നത്.
മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലുടെ ബിഹാറില്‍ നിന്നും പ്രത്യേക മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. ഒഡീഷ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (OSWAN) മുഖേന പ്രോസസ്സ് ചെയ്ത ഫയലുകളും രേഖകളുമായി വിദേശത്ത് നിന്ന് മുഖ്യമന്ത്രി മീറ്റിംഗ് നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ മന്ത്രിസഭ യോഗം കൂടിയാണ് ഇത്.

സവിശേഷമായ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തി ഡിജിറ്റലായി എടുക്കുന്ന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് ക്യാബിനറ്റ് മന്ത്രിമാർ തീരുമാനങ്ങളുടെ വിവിധ വശങ്ങള്‍ വിശദമായി തന്നെ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഭരണസംവിധാനങ്ങളുടെ ഫലപ്രാപ്തിയും പൊതു സേവനങ്ങളുടെ വിതരണവും മെച്ചപ്പെടുത്തുന്നതിന് ഞങ്ങളുടെ 5ടി ചാർട്ടറിന്റെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ ഒഡീഷ സർക്കാർ ഏറെ മുന്നിലാണെന്നും മുഖ്യമന്ത്രി നവീൻ പട്നായിക് വ്യക്തമാക്കി.
മികച്ച ഭരണത്തിന്റെയും പൊതു ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണം പരിവർത്തനം ചെയ്യുന്നതിനുള്ള മികച്ച ഒരു ടൂളായി സാങ്കേതികവിദ്യ മാറിയിട്ടുണ്ട്. എവിടെയായിരുന്നാലും ഭരണനിർവഹണം നടത്താന്‍ സാങ്കേതിക വിദ്യയിലൂടെ സാധിക്കുന്നു. സർക്കാറിനുള്ളിലെ സഹകരണ അന്തരീക്ഷത്തിൽ ശാരീരിക സാന്നിധ്യത്തിന്റെ ആവശ്യകത സാങ്കേതികവിദ്യ ഇല്ലാതാക്കി. ഈ ഡിജിറ്റൽ കാബിനറ്റ് സാങ്കേതിക വിദ്യയുടെയും ഭരണത്തിന്റെ വേഗതയുടെയും അതിർവരമ്പുകൾ ഇല്ലാതാക്കുന്നുവെന്നും" മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ നിർണായക വിവര സാങ്കേതിക മേഖലയുടെ നട്ടെല്ലാണ് ഒഡീഷ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക്. ഡാറ്റ, വീഡിയോ, വോയ്‌സ് ട്രാഫിക് എന്നിവയുടെ ശേഖരണം സുഗമമാക്കാനും ഇന്റർ / ഇൻട്രാ ഡിപ്പാർട്ട്‌മെന്റൽ ആശയവിനിമയത്തിനും ഡാറ്റ പങ്കിടലിനും വലിയതോതില്‍ സൗകര്യമൊരുക്കുന്നു . നൂതന പ്ലാറ്റ്‌ഫോം സർക്കാർ ഉദ്യോഗസ്ഥരെ ഫയലുകളില്‍ വേഗത്തിലുള്ള ഇടപെടലിനും ഫീഡ്‌ബാക്ക് പങ്കിടാനും തത്സമയം മാറ്റങ്ങൾ ട്രാക്കുചെയ്യാനും പ്രാപ്‌തമാക്കുന്നു, ഇത് വിവിധ പദ്ധതികളിലേയും സംരംഭങ്ങളിലേയും പ്രവർത്തനം എളുപ്പമാക്കുന്നു












Click it and Unblock the Notifications