കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയെ കടലെടുക്കുന്നു

  • By Meera Balan
Google Oneindia Malayalam News

കേന്ദ്രപദ: ഒഡീഷയുടെ തീരങ്ങള്‍ പലതും കടലെടുക്കുന്നു. കേന്ദ്രപദയിലെ സതഭയയിലാണ് കടലെടുക്കല്‍ ഏറ്റവും അധികം രൂക്ഷമായിട്ടുള്ളത്. മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പലയിടങ്ങളിലും കിലോമീറ്ററുകളോളം കടല്‍ കയറിയ ചരിത്രവും ഒഡീഷക്കാര്‍ക്ക് പറയാനുണ്ട്.

കടലെടുപ്പ് രൂക്ഷമായതിനെത്തുടര്‍ന്ന് ഇതുവരെ 600 കുടുംബങ്ങളെയാണ് സതഭയയില്‍ നിന്നും മാറ്റിപാര്‍പ്പിച്ചത്. മൂന്നും നാലും തവണ തീരത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.കടലിന് സമീപം ഉണ്ടായിരുന്ന പലഗ്രാമങ്ങളും ഇന്നവിടെ ഇല്ല എന്നതാണ് വാസ്തവം.

Odisha

കരയെ കടലെടുക്കുമ്പോള്‍ പട്ടിണിയിലാവുന്നത് കര്‍ഷകന്‍ തന്നെയാണ്. ഏക്കറുകണക്കിന് കൃഷിയാണ് ഒഡീഷയില്‍ കടലെടുപ്പ് മൂലം നശിയ്ക്കുന്നത്. 2011 ല്‍ 200 ഏക്കര്‍ കൃഷിയാണ് കടല്‍വെള്ളം കയറി നശിച്ചത്.നെല്‍ക്കൃഷി അവതാളത്തിലായി.

കടലെടുപ്പ് ഒരു ദുരിതമായി ജനങ്ങളെ വേട്ടയാടുമ്പോഴും മതിയായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയാതെ വരുന്നതായാണ് ആക്ഷേപം. 2002 ലാണ് മുഖ്യമന്ത്രിയായ നവീണ്‍ പട്‌നായിക് ബാഗപാട്യയില്‍ ഒരു പുനരധിവാസ കോളനിയ്ക്ക് തറക്കല്ലിട്ടത്. എന്നാല്‍ ഇതുവരെയും കോളനി സ്ഥാപിയ്ക്കുന്നതിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല.

സതഭയയില്‍ നിന്നും 3000ത്തോളം പേര്‍ അയല്‍ ഗ്രാമങ്ങളിലേയ്ക്ക് കുടിയേറിക്കഴിഞ്ഞു. നെല്‍കൃഷി ഉപജീവനമാക്കിയ ജനങ്ങള്‍ക്ക് മറ്റ് ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിവും കടലെടുപ്പില്‍ നിന്ന് അവരെ സംരക്ഷിയ്ക്കുന്നതിന് വേണ്ട മാര്‍ഗങ്ങള്‍ എടുക്കുന്നതിനും ഭരണകക്ഷികള്‍ ഇത് വരെ തയ്യാറായിട്ടില്ല.

English summary
This stretch of Odisha coast is slowly going 20,000 leagues under.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X