വിദ്യാര്‍ഥിനികളെ ബെഡ്‌റൂമിലെത്തിച്ചു; ഭാര്യയുടെ ഓഡിയോ പുറത്ത്; അധ്യാപകന്‍ അറസ്റ്റില്‍
നയാഗഡ്: ഒഡിഷയില്‍ നയാഗഡ് ജില്ലയിലെ ഒരു സ്വകാര്യ കോളേജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ഓഡിയോ ടേപ്പ് പുറത്തായതിന് പിന്നാലെയാണ് അറസ്റ്റ്.
കോളേജിലെ ഒരു വിദ്യാര്‍ഥിനിയും അധ്യാപകന്റെ ഭാര്യയും തമ്മില്‍ നടത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. തന്റെ സുഹൃത്തിനെ അധ്യാപകന്‍ ടോയ്‌ലറ്റില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി ഭാര്യയോട് പറയുന്നുണ്ട്. കൂടാതെ ഒട്ടേറെ വിദ്യാര്‍ഥിനികളെ സമാനരീതിയില്‍ തന്റെ ബെഡ്‌റൂമില്‍പോലും എത്തിച്ച് അധ്യാപകന്‍ ലൈംഗികമായി ഉപയോഗിച്ചതായി വിദ്യാര്‍ഥിനി ആരോപിക്കുന്നു.

പരാതിപ്പെട്ടാല്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള മാര്‍ക്ക് കുറക്കുമെന്നും പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്നുമൊക്കെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ ആരും ഇതുവരെ പരാതി നല്‍കിയതുമില്ല. വിദ്യാര്‍ഥിനിയുടെ പരാതി ശരിവെക്കുന്ന രീതിയില്‍ ഭാര്യ ഭര്‍ത്താവിന്റെ മോശം സ്വഭാവത്തെ കുറിച്ച് അറിവുള്ളതായി യുവതി ഫോണിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
ഇത്തരമൊരു ഓഡിയോ പുറത്തുവന്നതോടെയാണ് അധ്യാപകന്‍ സൂര്യാമണി പ്രധാന്റെ അറസ്റ്റിലേക്ക് വഴിവെച്ചത്. ഇദ്ദേഹം വിദ്യാര്‍ഥിനികളുടെ ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ കൂടിയാണ്. ഏതാണ്ട് 40ഓളം വിദ്യാര്‍ഥിനികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരുടെ മൊഴിയെടുത്തശേഷം അധ്യാപകനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.












Click it and Unblock the Notifications