രാഹുൽ ഗാന്ധി ആരാണെന്ന് രാജ്യമറിയാൻ ഇനി നാലു നാൾ മാത്രം; മുന്നറിയിപ്പുമായി മുതിർന്ന നേതാവ് , സൂചനകൾ
Recommended Video

ഭൂവനേശ്വർ: കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ ഹിന്ദി ഹൃദയഭൂമിയിൽ നേടിയ വിജയം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ ഐക്യ നിരയിലെ നേതാക്കൾ തന്നെ രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുരക്ഷിതരാണെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് കേന്ദ്രങ്ങളും. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ പൂട്ടാനുള്ള രാഹുലിന്റെ നീക്കങ്ങൾ തിരിച്ചടിയായിരിക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് അടുത്തിടെ പ്രഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ മുതിർന്ന കോൺഗ്രസ് നേതാവ്. പൊതുമധ്യത്തിൽ മുഖം കാണിക്കാൻ പോലും കഴിയാത്ത വിധത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കുമെന്നാണ് വെല്ലുവിളി. വിശദാംശങ്ങൾ ഇങ്ങനെ:

ശ്രീകാന്ത് ജെന
ഒഡീഷയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീകാന്ത് ജെനയേയാണ് കഴിഞ്ഞ ദിവസം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായികിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് ശ്രീകാന്ത് ജെന പാർട്ടിയിൽ നിന്നം രാജി വെച്ചിരുന്നു. പാർട്ടിയുടെ നടപടിക്രമങ്ങളുടെ ഭാഗമായി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. ശ്രാകാന്ത് ജെനയേക്കൂടാതെ മറ്റൊരു നേതാവ് കൃഷ്ണ ചന്ദ്രയേയും പുറത്താക്കിയിരുന്നു.

വിമർശനം
പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും മാധ്യമങ്ങൾക്ക് മുമ്പിൽ ഇവർ വിമർശനം ഉന്നയിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. എന്നാൽ ഒട്ടേറെ നേതാക്കൾക്കെതിരെ അച്ചടക്ക ലംഘനത്തിന് പരാതികൾ നിലനിൽക്കുമ്പോൾ രണ്ട് പേരെ മാത്രം പുറത്താക്കിയതിനോട് ചില സംസ്ഥാന നേതാക്കൾ വിയോജിപ്പ് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നതിനാൽ തിടുക്കപ്പെട്ടുള്ള നടപടി തിരിച്ചിടയായേക്കുമെന്നായിരുന്നു വിലയിരുത്തൽ.

രാഹുലിന് വെല്ലുവിളി
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് ശ്രീകാന്ത് ജെന ഉന്നയിക്കുന്നത്. ഒഡീഷയിലെ പട്നായിക് കുടുംബത്തിനും ഖനി മാഫിയ്ക്കും മുമ്പിൽഡ രാഹുൽ സ്വയം സമർപ്പിച്ചിരിക്കുകയാണെന്നാണ് ശ്രീകാന്ത് ജെനയുടെ പ്രധാന ആരോപണം.

പ്രതിച്ഛായ തകർക്കും
എല്ലാം വെളിപ്പെടുത്തി കഴിയുമ്പോൾ പൊതുജന മധ്യത്തിൽ മുഖം കാണിക്കാനാകാത്ത രീതിയിൽ രാഹുലിന്റെ പ്രതിച്ഛായ തകരുമെന്നാണ് ശ്രീകാന്ത് ജെനയുടെ മുന്നറിയിപ്പ്. താങ്കൾ ഖനി മാഫിയയ്ക്കും പട്നായിക്ക് സഹോദരങ്ങൾക്കും ഒപ്പമാണോ അതോ ഒഡീഷയിലെ ജനങ്ങൾക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകൾ താൻ രാഹുൽ ഗാന്ധിക്ക് എഴുതിയിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ ശ്രീകാന്ത് ജെന പറയുന്നു.

ആശ്വാസമുണ്ട്.
കോൺഗ്രസിൽ തുടരുക എന്ന ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപെട്ടതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐസിസിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ശ്രീകാന്ത് ജെനയെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്.

യഥാർത്ഥ മുഖം തുറന്ന് കാട്ടും
ഒഡീഷയിലെ ഖനി മാഫിയയ്ക്കും പട്നായിക് സഹോദരൻമാർക്കുമൊപ്പം നിൽക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരിക്കുകയാണ്. അതിനാലാണ് തന്നെ പുറത്താക്കിയത്. അത് വെറുമൊരു പുറത്താക്കലല്ല. താൻ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഒന്നുകിൽ അത് സ്വീകരിക്കാം അല്ലെങ്കിൽ തന്നെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധിയെ തുറന്ന് കാട്ടുകയായിരുന്നു എന്റെ ലക്ഷ്യം, എന്നാൽ അദ്ദേഹം സ്വയം തുറന്ന് കാട്ടിയിരിക്കുന്നു, വാർത്താ സമ്മേളനത്തിൽ ശ്രീകാന്ത് ജെന പറഞ്ഞു.

അത് രാഹുലിന്റെ തീരുമാനം
ഒഡീഷയിൽ ഭരണം പട്നായിക് കുടുംബത്തിന്റെ കൈയ്യിൽ തുടരണമെന്ന് തന്നെയാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ഒഡീഷയിൽ രണ്ടാം സ്ഥാനത്തായിരുന്ന കോൺഗ്രസ് ഇപ്പോൾ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ബിജെപിയും നവീൻ പട്നായികിന്റെ ബിഡെജിയും തമ്മിലാണ് ഇപ്പോൾ പ്രധാന മത്സരം.

ജനുവരി 25
രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം തുറന്ന് കാട്ടാനായി താൻ എല്ലായിടത്തും പ്രചാരണം നടത്തുമെന്ന് ശ്രീകാന്ത് ജെന പറയുന്നു. ഇതൊരു തുടക്കം മാത്രമാണ്. ജനുവരി 25 ന് ചില വസ്തുതൾ കൂടി പുറത്ത് വിടും. രാഹുൽ ഗാന്ധി ആരാണെന്നും എന്താണ് അദ്ദേഹം സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും താൻ ബോധ്യപ്പെടുത്തി തരുമെന്നും ശ്രീകാന്ത് ജെന പറയുന്നു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications