കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി ആരാണെന്ന് രാജ്യമറിയാൻ ഇനി നാലു നാൾ മാത്രം; മുന്നറിയിപ്പുമായി മുതിർന്ന നേതാവ് , സൂചനകൾ

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുൽ ഗാന്ധി ആരാണെന്ന് രാജ്യം ഉടനറിയും | Oneindia Malayalam

ഭൂവനേശ്വർ: കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ ഹിന്ദി ഹൃദയഭൂമിയിൽ നേടിയ വിജയം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ ഐക്യ നിരയിലെ നേതാക്കൾ തന്നെ രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുരക്ഷിതരാണെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് കേന്ദ്രങ്ങളും. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വിരുദ്ധ പ്രവർ‌ത്തനം നടത്തുന്നവരെ പൂട്ടാനുള്ള രാഹുലിന്റെ നീക്കങ്ങൾ തിരിച്ചടിയായിരിക്കുകയാണ്.

രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് അടുത്തിടെ പ്രഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ മുതിർന്ന കോൺഗ്രസ് നേതാവ്. പൊതുമധ്യത്തിൽ മുഖം കാണിക്കാൻ പോലും കഴിയാത്ത വിധത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കുമെന്നാണ് വെല്ലുവിളി. വിശദാംശങ്ങൾ ഇങ്ങനെ:

ഭോപ്പാൽ പിടിക്കാൻ കരീന കപൂറിനെ ഇറക്കാനൊരുങ്ങി കോൺഗ്രസ്; 40 വർഷത്തിന് ശേഷം ബിജെപിക്ക് തിരിച്ചടിഭോപ്പാൽ പിടിക്കാൻ കരീന കപൂറിനെ ഇറക്കാനൊരുങ്ങി കോൺഗ്രസ്; 40 വർഷത്തിന് ശേഷം ബിജെപിക്ക് തിരിച്ചടി

ശ്രീകാന്ത് ജെന

ശ്രീകാന്ത് ജെന

ഒഡീഷയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീകാന്ത് ജെനയേയാണ് കഴിഞ്ഞ ദിവസം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായികിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് ശ്രീകാന്ത് ജെന പാർട്ടിയിൽ നിന്നം രാജി വെച്ചിരുന്നു. പാർട്ടിയുടെ നടപടിക്രമങ്ങളുടെ ഭാഗമായി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. ശ്രാകാന്ത് ജെനയേക്കൂടാതെ മറ്റൊരു നേതാവ് കൃഷ്ണ ചന്ദ്രയേയും പുറത്താക്കിയിരുന്നു.

 വിമർശനം

വിമർശനം

പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും മാധ്യമങ്ങൾക്ക് മുമ്പിൽ ഇവർ വിമർശനം ഉന്നയിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. എന്നാൽ ഒട്ടേറെ നേതാക്കൾക്കെതിരെ അച്ചടക്ക ലംഘനത്തിന് പരാതികൾ നിലനിൽക്കുമ്പോൾ രണ്ട് പേരെ മാത്രം പുറത്താക്കിയതിനോട് ചില സംസ്ഥാന നേതാക്കൾ വിയോജിപ്പ് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നതിനാൽ തിടുക്കപ്പെട്ടുള്ള നടപടി തിരിച്ചിടയായേക്കുമെന്നായിരുന്നു വിലയിരുത്തൽ.

രാഹുലിന് വെല്ലുവിളി

രാഹുലിന് വെല്ലുവിളി

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് ശ്രീകാന്ത് ജെന ഉന്നയിക്കുന്നത്. ഒഡീഷയിലെ പട്നായിക് കുടുംബത്തിനും ഖനി മാഫിയ്ക്കും മുമ്പിൽഡ രാഹുൽ സ്വയം സമർപ്പിച്ചിരിക്കുകയാണെന്നാണ് ശ്രീകാന്ത് ജെനയുടെ പ്രധാന ആരോപണം.

പ്രതിച്ഛായ തകർക്കും

പ്രതിച്ഛായ തകർക്കും

എല്ലാം വെളിപ്പെടുത്തി കഴിയുമ്പോൾ പൊതുജന മധ്യത്തിൽ മുഖം കാണിക്കാനാകാത്ത രീതിയിൽ രാഹുലിന്റെ പ്രതിച്ഛായ തകരുമെന്നാണ് ശ്രീകാന്ത് ജെനയുടെ മുന്നറിയിപ്പ്. താങ്കൾ ഖനി മാഫിയയ്ക്കും പട്നായിക്ക് സഹോദരങ്ങൾക്കും ഒപ്പമാണോ അതോ ഒഡീഷയിലെ ജനങ്ങൾക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകൾ താൻ രാഹുൽ ഗാന്ധിക്ക് എഴുതിയിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ ശ്രീകാന്ത് ജെന പറയുന്നു.

ആശ്വാസമുണ്ട്.

ആശ്വാസമുണ്ട്.

കോൺഗ്രസിൽ തുടരുക എന്ന ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപെട്ടതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐസിസിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ശ്രീകാന്ത് ജെനയെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്.

യഥാർത്ഥ മുഖം തുറന്ന് കാട്ടും

യഥാർത്ഥ മുഖം തുറന്ന് കാട്ടും

ഒഡീഷയിലെ ഖനി മാഫിയയ്ക്കും പട്നായിക് സഹോദരൻമാർക്കുമൊപ്പം നിൽക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരിക്കുകയാണ്. അതിനാലാണ് തന്നെ പുറത്താക്കിയത്. അത് വെറുമൊരു പുറത്താക്കലല്ല. താൻ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഒന്നുകിൽ അത് സ്വീകരിക്കാം അല്ലെങ്കിൽ തന്നെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധിയെ തുറന്ന് കാട്ടുകയായിരുന്നു എന്റെ ലക്ഷ്യം, എന്നാൽ അദ്ദേഹം സ്വയം തുറന്ന് കാട്ടിയിരിക്കുന്നു, വാർത്താ സമ്മേളനത്തിൽ ശ്രീകാന്ത് ജെന പറഞ്ഞു.

 അത് രാഹുലിന്റെ തീരുമാനം

അത് രാഹുലിന്റെ തീരുമാനം

ഒഡീഷയിൽ ഭരണം പട്നായിക് കുടുംബത്തിന്റെ കൈയ്യിൽ തുടരണമെന്ന് തന്നെയാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ഒഡീഷയിൽ രണ്ടാം സ്ഥാനത്തായിരുന്ന കോൺഗ്രസ് ഇപ്പോൾ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ബിജെപിയും നവീൻ പട്നായികിന്റെ ബിഡെജിയും തമ്മിലാണ് ഇപ്പോൾ പ്രധാന മത്സരം.

 ജനുവരി 25

ജനുവരി 25

രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം തുറന്ന് കാട്ടാനായി താൻ എല്ലായിടത്തും പ്രചാരണം നടത്തുമെന്ന് ശ്രീകാന്ത് ജെന പറയുന്നു. ഇതൊരു തുടക്കം മാത്രമാണ്. ജനുവരി 25 ന് ചില വസ്തുതൾ കൂടി പുറത്ത് വിടും. രാഹുൽ ഗാന്ധി ആരാണെന്നും എന്താണ് അദ്ദേഹം സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും താൻ ബോധ്യപ്പെടുത്തി തരുമെന്നും ശ്രീകാന്ത് ജെന പറയുന്നു.

English summary
Expelled Congress Leader srikanth jena threatens to expose rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X