കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒഡീഷയിൽ കോൺഗ്രസിന് തിരിച്ചടി; പാർട്ടി വർക്കിങ് പ്രസിഡന്റ് രാജിവവെച്ചു, ബിജെഡിയിലേക്ക്...

  • By Desk
Google Oneindia Malayalam News

ഭുവനേശ്വർ: ഒഡീഷയിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് നബ കിഷോർ ദാസ് പാർട്ടി വിട്ടു. അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ ബിജെഡിയില്‍നിന്ന് മത്സരിക്കണമെന്നാണ് തന്നെ പിന്തുണക്കുന്നവര്‍ക്കും വോട്ടര്‍മാര്‍ക്കും ആഗ്രഹമെന്നും രാജിവെച്ച അദ്ദേഹം വ്യക്തമാക്കി. നബ കിഷോർ ദാസ് കോൺഗ്രസ് വിടുമെന്ന് കഴിഞ്ഞ ദിവസം തന്നെ സൂചനകളുണ്ടായിരുന്നു.

<strong>സോളാർ കേസിൽ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്തോ? വാസ്തവം ഇതാണ്, ഇപ്പോൾ താമസിക്കുന്ന വീട്</strong>സോളാർ കേസിൽ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്തോ? വാസ്തവം ഇതാണ്, ഇപ്പോൾ താമസിക്കുന്ന വീട്

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഒഡീഷ സന്ദർശിക്കാനിരിക്കെയാണ് രാജി വെച്ചത്. പിസിസി പ്രസിഡന്റ് നിരഞ്ജന്‍ പട്നായിക്കിനെതിരേ പരാതികളില്ലെന്നും മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനൊപ്പം ചേര്‍ന്ന് ഇനി ബിജെഡിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹത്തിന്റെ രാജി കത്തിൽ വ്യക്തമാക്കുന്നു.

 Naba Kishore Das

ഒഡീഷയിലെ കോൺഗ്രസ് മുന്നേറ്റങ്ങൾക്ക് ഏറെ സംഭാവനകൾ നൽകിയ വ്യക്തിയാണ് നബ കിഷോർ ദാസ്. അതുകൊണ്ട തന്നെ ഇദ്ദേഹത്തിന്റെ രാജി കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കും സമ്മാനിക്കുക. കഴിഞ്ഞ പ്രാവശ്യം ബിജെഡി സ്ഥാനാർത്ഥികൾക്കെതിരെ വൻ ഭൂരിപക്ഷം നേടിയായിരുന്നു അദ്ദേഹം നിയമസഭയിൽ എത്തിയത്.

Resign letter

അടുത്ത ആഴ്ച തന്നെ ദാസ് ബിജെഡിയിൽ ചേരുമെന്നാണ് സൂചന. ജനുവരി 24ന് മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ബിജെഡിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനമാകുക.

English summary
Odisha Congress working president resigns from party, may join BJD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X