Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫയാലിന്‍:ഒഡീഷയില്‍ നിന്ന് 2,70,000പേരെ ഒഴിപ്പിച്ചു

ദില്ലി: ഫയാലിന്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ആന്ധ്ര, ഒറീസ സംസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. അഞ്ചു ലക്ഷത്തോളം പേരെ സുരക്ഷതി സ്ഥലത്തേക്ക് മാറ്റി. ഒഡീഷയില്‍ നിന്ന് 2,70,000 പേരെ ഒഴിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് ദുരന്തനിവാരണ സേനയുടെ 43 കമ്പനികളെ ഇരുസംസ്ഥാനങ്ങളിലെയും തീരദേശ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

സീമാന്ധ്രയില്‍ നടക്കുന്ന പ്രതിഷേധത്തെ നേരിടാന്‍ എത്തിയ ബിഎസ്എഫ്, സിആര്‍പിഎഫ് സേനയെയും അടിയന്തര ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ അറിയിച്ചു.

അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ കനത്ത നാശം വിതച്ച കത്രീന ചുഴലിക്കാറ്റിനെക്കള്‍ ശക്തമായ ഫയലിന്‍ വൈകിട്ടോടെ ഇന്ത്യന്‍ തീരത്ത് ആഞ്ഞുവീശുമെന്നാണ് കരുതുന്നത്. 25 ഗ്രാമങ്ങളിലെ ജനങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫയാലിന്‍

ഫയാലിന്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റാണ് ഫയാലിന്‍

വാക്കിന്റെ ഉത്ഭവം

വാക്കിന്റെ ഉത്ഭവം

ഇന്ദ്രനീലം അഥവാ സഫയര്‍ എന്ന അര്‍ത്ഥത്തില്‍ തായിലന്റ്കാരാണ് ഫയാലിന്‍ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. ഏതു പ്രതിബന്ധവും അതിജീവിച്ച് നീലവെളിച്ചം പോലെ തിരകള്‍ കടന്നു വരുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

വേഗത

വേഗത

കിലോമീറ്ററില്‍ 250 വരെ വേഗതയുണ്ടാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍

ഇന്ത്യയില്‍

2013 ഒക്ടോബര്‍ 12 ശനിയാഴ്ച വൈകീട്ട് 6 മണിയോടെ ഫയാലിന്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമെന്നാണ് കരുതുന്നത്.

ബാധിക്കുന്നത്

ബാധിക്കുന്നത്

ദേശീയ ദുരന്ത നിവാരണ സേനയുടെ കണക്ക് അനുസരിച്ച് 1.2 കോടി ജനങ്ങളെ ഫായലിന്‍ ചുഴലിക്കാറ്റ് ബാധിക്കും.

തീരം

തീരം

ആന്ധ്രയിലെ കലിംഗ പട്ടണത്തിനും ഒറീസയിലെ പാരദീപിനും ഇടയില്‍ ഗോപാല്‍പുരില്‍ വച്ചായിരിക്കും ചുഴലിക്കാറ്റ് കരയെ തൊടുക. മണിക്കൂറില്‍ 220 കിലോമീറ്റര്‍ ആയിരിക്കും കാറ്റിന്റെ വേഗത എന്നാണ് വിലയിരുത്തുന്നത്.

കത്രീനയോട്

കത്രീനയോട്

അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ കനത്ത നാശം വിതച്ച കത്രീന ചുഴലിക്കാറ്റിനേക്കാള്‍ ശക്തമായിരിക്കും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫായലിന്‍ ചുഴലിക്കാറ്റെന്ന് റിപ്പോര്‍ട്ട്.

കാലവസ്ഥയുടെ ഭാവം

കാലവസ്ഥയുടെ ഭാവം

ആന്ധ്രയിലേയും ഒറീസയിലേയും തീരദേശ മേഖലയില്‍ കനത്ത മഴയും കാറ്റും തുടങ്ങിയിട്ടുണ്ട്. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ 25 സെന്റി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഇത് പ്രളയത്തിനും കാരണമാകും.

സുരക്ഷ

സുരക്ഷ

ഫയാലിന്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചു ലക്ഷത്തോളം പേരെ സുരക്ഷിതി സ്ഥലത്തേക്ക് മാറ്റി. ഒഡീഷയില്‍ നിന്ന് 2,70,000 പേരെ ഒഴിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

രക്ഷാ പ്രവര്‍ത്തനത്തിന് ദുരന്തനിവാരണ സേനയുടെ 43 കമ്പനികളെ ഇരുസംസ്ഥാനങ്ങളിലെയും തീരദേശ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

ബിഎസ്എഫ്, സിആര്‍പിഎഫ്

ബിഎസ്എഫ്, സിആര്‍പിഎഫ്

സീമാന്ധ്രയില്‍ നടക്കുന്ന പ്രതിഷേധത്തെ നേരിടാന്‍ എത്തിയ ബിഎസ്എഫ്, സിആര്‍പിഎഫ് സേനയെയും അടിയന്തര ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് മുതിര്‍ന്ന് ഉദ്യാഗസ്ഥര്‍ അറിയിച്ചു.

അമേരിക്കയുടെ മുന്നറിയ്പ്പ്

അമേരിക്കയുടെ മുന്നറിയ്പ്പ്

ഫയാലിന്‍ കൊടുംചുഴലിയാണെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കി. കാറ്റഗറി അഞ്ചില്‍ പെടുന്ന കനത്ത നാശനഷ്ടങ്ങള്‍ വരുത്തുന്ന കൊടും ചുഴലിയാണെന്നാണ് യുഎസ് നാവിക സേന അറിയിച്ചത്.

1999

1999

1999ലാണ് ഫയാലിന്റെ ശക്തിയുള്ള ചുഴലിക്കാറ്റ് ഇന്ത്യയില്‍ വീശിയടിച്ചത്. അന്ന് പതിനായിരം പേര്‍ കൊല്ലപ്പെടുകയും ആയിരകണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി.

ഭരണത്തിന്റെ ഭാഗത്ത് നിന്ന്

ഭരണത്തിന്റെ ഭാഗത്ത് നിന്ന്

കേന്ദ്ര സര്‍ക്കാരും അടിയന്തര നപടികളുമായി മുന്നോട്ട് പോവുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര യോഗം ദില്ലിയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+