Odisha Exit Poll 2024: ഒഡീഷ ബിജെപിക്കൊപ്പം, ചിത്രത്തിൽ ഇടംപിടിക്കാതെ കോൺഗ്രസ്, സീ വോട്ടേഴ്സ് സർവേ
ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം അവസാനിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഭൂരിപക്ഷം സർവേകളും എൻ ഡി എ സഖ്യത്തിനാണ് വിജയ സാധ്യത പ്രവചിക്കുന്നത്. ഒഡീഷയിൽ സീ വോട്ടേഴ്സ് സർവേ പ്രകാരം ബി ജെപിക്കാണ് വിജയ സാധ്യത. ബി ജെ പി 17 മുതൽ 19 സീറ്റ് വരെ നേടുമെന്നാണ് സർവേ ഫലം പറയുന്നത്. ബി ജെ ഡിക്ക് 1 -3 സീറ്റുകളാണ് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 0- 1 സീറ്റുകളാണ് പ്രവചിക്കുന്നത്.
അതേ സമയം ഇത്തവണയും രാജ്യത്ത് എൻ ഡി എ അധികാരത്തിൽ വരുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. 300 സീറ്റിന് മുകളിലാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും എൻ ഡി എയ്ക്ക് പ്രവചിക്കുന്നത്. ന്യൂസ് നാഷണൽ സർവേ എൻ ഡി എയ്ക്കാണ് വിജയം പ്രവചിക്കുന്നത്. 342 സീറ്റുകൾ മുതൽ 378 സീറ്റുകൾ വരെ എൻ ഡി എയെ നേടുമെന്നാണ് ഈ സർവേ പറയുന്നത്. ഇന്ത്യ സഖ്യത്തിന് 153 സീറ്റുകൾ മുതൽ 169 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. മറ്റുള്ളവർ 21 മുതൽ 23 വരെ സീറ്റുകൾ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്.

ടിവി 5 തെലുങ്കുവിന്റെ സർവേ എൻ ഡി എ 359 സീറ്റുകളാണ് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളാണ് സർവേ പ്രവചിച്ചിരിക്കുന്നത്. റിപബ്ലിക്ക് ടിവി പി മാർക് സർവേയും എൻ ഡി എയ്ക്ക് 359 സീറ്റുകൾ ആണ് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 154 സീറ്റുകൾ നേടുമെന്നും മറ്റുള്ളവ 30 സീറ്റുകൾ സ്വന്തമാക്കും എന്നുമാണ് പ്രവചനം
അതേ സമയം 400 സീറ്റുകൾ ബി ജെ പി നേടുമെന്നാണ് പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള നേതാക്കൾ പറയുന്നത്. എന്നാൽ 400 സീറ്റുകൾ ലഭിക്കാൻ സാധ്യത കുറവാണെന്നാണ് സൂചന. അതേ സമയം ഇന്ത്യ സഖ്യം 295 സീറ്റുകൾ നേടുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞത്. നിലവിലെ പ്രവചന പ്രകാരം ഇന്ത്യ സഖ്യം ഒരുപാട് പിന്നിലാണ്. ആകെയുള്ള 543 സീറ്റുകൾ ആണ്.












Click it and Unblock the Notifications