കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ ഇനി ആരോഗ്യപ്രവര്‍ത്തര്‍; പ്രതിഫലവും നല്‍കും; പദ്ധതി ഇങ്ങനെ

Google Oneindia Malayalam News

ഭുവനേശ്വര്‍: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 17 ന് ശേഷവും തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ വവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിഥി തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ എന്നിവരെയാണ് ട്രെയിനികളിലും ബസുകളിലുമായി വിവിധ സംസ്ഥാനങ്ങളിലെത്തുന്നത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തൊഴിലില്ലായ്മ വലിയൊരു ഭീഷണിയായി നിലനില്‍ക്കുകയാണ്. ഇതിനെ തരണം ചെയ്യുന്നതിനായി വ്യത്യസ്തമായ പരിഹാര മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒഡിഷ.

അബുദാബിയില്‍ നിന്നും കരിപ്പൂരിലെത്തിയ നാല് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍, ആശുപത്രിയിൽ പ്രവേശിപ്പിച്ചുഅബുദാബിയില്‍ നിന്നും കരിപ്പൂരിലെത്തിയ നാല് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യപ്രവര്‍ത്തകര്‍

ആരോഗ്യപ്രവര്‍ത്തകര്‍

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികളെ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരായി ചുമതലപ്പെടുക്കാനാണ് ഒഡിഷ സര്‍ക്കാരിന്റെ തീരുമാനം. ഇിതനുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ച് കഴിഞ്ഞു. ഓരോ പഞ്ചായത്തുകളിലേയും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാണ് ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.

150 രൂപ പ്രതിഫലം

150 രൂപ പ്രതിഫലം

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന തൊഴിലാളികളെ നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയിരിക്കുകയാണ്. ഇവിടെ തന്നെയാണ് പരിശീലന പരിപാടികളും സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരാവാന്‍ താല്‍പര്യമുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജോലിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ദിനം പ്രതി ഇവര്‍ക്ക് 150 രൂപ പ്രതിഫലം നല്‍കാനാണ് തീരുമാനം.

 എണ്ണം വര്‍ധിക്കുന്നു

എണ്ണം വര്‍ധിക്കുന്നു

അതിഥി സംസ്ഥാന തൊഴിലാളികളുടെ വരവോട് കൂടി ഒഡിഷയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മെയ് രണ്ടിന് രണ്ട് കൊറോണ വൈറസ് കേസുകള്‍ മാത്രം ഉണ്ടായിരുന്ന ഗഞ്ചം ജില്ലയില്‍ ഇപ്പോള്‍ രോഗബാധിതരുടെ എണ്ണം 252 ആയിരിക്കുകയാണ്. ഒരാള്‍ മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരേയും 737 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.

മെഡിക്കല്‍ ക്യാമ്പുകള്‍

മെഡിക്കല്‍ ക്യാമ്പുകള്‍

മടങ്ങിയെത്തുന്ന തൊഴിലാളികളില്‍ താല്‍പ്പര്യമുള്ളവരെ ആരോഗ്യ പ്രവര്‍ത്തകരായി ചുമതലപ്പെടുത്തകയും വേതനം നല്‍കുകയും ചെയ്യുന്ന തീരുമാനത്തെക്കുറിച്ച് പഞ്ചായത്ത് രാജ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രതികരണം ഇപ്രകാരമാണ്.' ആയിരം തൊഴിലാളികള്‍കളല്ല, ലക്ഷം പേര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്താനുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. നിരീക്ഷണകേന്ദ്രങ്ങള്‍ സജ്ജമാക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണ്."

നിരീക്ഷണകേന്ദ്രങ്ങള്‍

നിരീക്ഷണകേന്ദ്രങ്ങള്‍

പഞ്ചായത്തുകളെ മെഡിക്കല്‍ ക്യാമ്പുകളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 7000 പഞ്ചായത്തുകളിലായി 15000 മെഡിക്കല്‍ ക്യാമ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 6 ലക്ഷം ബെഡുകള്‍ ഇവിടെ ഉണ്ട്. നിലവില്‍ ഒരു ലക്ഷം ആളുകളാണ് ഇവിടെയുള്ളവ്. വരും ദിവസങ്ങളില്‍ എണ്ണം വര്‍ധിച്ചേക്കും.'

ബോധവല്‍ക്കരണം

ബോധവല്‍ക്കരണം

'ഇവര്‍ ഇവിടെ കഴിയുന്ന സമയത്ത് അവര്‍ക്ക് കൊറോണയെ കുറിച്ച് മാത്രമല്ല മറ്റ് കാര്യങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കുന്നത് നന്നായിരിക്കും. അതിനായി യുനിസെഫിനെ ഉപയോഗപ്പെടുത്താനാണ് തീരുമാനം. അവര്‍ പഞ്ചായത്ത് തലത്തിലുള്ള ആളുകളേയും ആശ, അങ്കണവാടി തൊഴിലാളികളേയും പരിശീലിപ്പിക്കുകയും അവര്‍ മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. '

കൊവിഡ് ക്ലാസ്

കൊവിഡ് ക്ലാസ്

'രാവിലെ ഫിസിക്കല്‍ ട്രെയിനിംഗ് നല്‍കും. ശേഷം ഭക്ഷണത്തിന് ശേഷം കൊവിഡ് ക്ലാസ് നല്‍കും. അവരെ ആരോഗ്യപ്രവര്‍ത്തകാരാക്കാനുള്ള തയ്യാറെടുപ്പാണ്. നീരീക്ഷണ കാലം കഴിഞ്ഞ് ഒരാള്‍ വീട്ടിലേക്ക് പോകുമ്പോള്‍ അവര്‍ അവരുടെ വിട്ടീലേയും പ്രദേശത്തേയും ആരോഗ്യപ്രവര്‍ത്തകനമായി പ്രവര്‍ത്തിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും പ്രായമായവരെ പരിചരിക്കുന്നതിനെക്കുറിച്ചുമെല്ലാം അവര്‍ ബോധവല്‍ക്കരിക്കണം.'

English summary
Odisha Government Started Training For migrants to Groom Them into Health Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X