കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊള്ളാലോ സർക്കാർ!!ഗർഭനിരോധന ഉറയും ഗുളികയും; നവദമ്പതികൾക്ക് ഒഡീഷ സർക്കാറിന്റെ സമ്മാനം ഇങ്ങനെ...

Google Oneindia Malayalam News

ഭുവനേശ്വർ: പുതുതായി വിവാഹം കഴിയുന്ന ദമ്പതികൾക്ക് സമ്മാനവുമായി ഒഡീഷ സർക്കാർ. വെറും സമ്മാനമല്ല കൗതുകമുൺത്തുന്ന വ്യത്യസ്തമായ സമ്മാനങ്ങളാണ് സർക്കാർ‌ നൽകുന്നത്. ഗർഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റാണ് നവദമ്പതികൾക്ക് സർക്കാർ നൽകുന്നത്. കേന്ദ്ര സർക്കാർ പദ്ധതിയായ 'മിഷൻ പരിവാർ വികാസി'ൽ ഉൾപ്പെടുത്തിയാണ് വിവാഹസമ്മാനം നൽകുന്നത്.

'നയി പാഹൽ', 'നബദമ്പതി' എന്ന പേരിലുള്ള കിറ്റുകൾ ആശാവർക്കർമാർ വഴിയാണ് വിതരണം ചെയ്യുന്നത്. കുടുംബാസൂത്രണമടക്കമുള്ള വിഷയങ്ങൾ വിവരിക്കുന്ന കുറിപ്പുകളും ബ്രോഷറുകളും ഇതോടൊപ്പം നൽകുന്നുണ്ട്. സുരക്ഷിതമായ ലൈംഗികവേഴ്ച, ഗർഭധാരണം, പ്രസവം തുടങ്ങിയ വിഷയങ്ങളിലുടെ വിദഗ്‌ധോപദേശങ്ങളും ഇതിൽ ഉണ്ടാകും. ഒരു ബോധവൽക്കരണമാണ് സമ്മാനത്തിലൂടെ ലക്ഷ്യമിടുന്നത്.

marriage gifts

 'ഇര വേട്ടക്കാരന്റെ അടുത്ത് പോകുമ്പോള്‍ ക്യാമറയും കൊണ്ടാണോ പോകുന്നത്?'; പരാതിക്കാരി 'ഇര വേട്ടക്കാരന്റെ അടുത്ത് പോകുമ്പോള്‍ ക്യാമറയും കൊണ്ടാണോ പോകുന്നത്?'; പരാതിക്കാരി

സമ്മാന കിറ്റിൽ രണ്ട് തോർത്തുമുണ്ട്, ഒരു നഖംവെട്ടി, കണ്ണാടി, ചീപ്പ്, തൂവാലകൾ എന്നിവയും ഉണ്ട്. ഇതോടൊപ്പമാണ് ഗർഭനിരോധന ഉറയും ഗുളികയും വിവാഹ രജിസ്‌ട്രേഷൻ ഫോമുമുള്ളത്.

ഭര്‍ത്താവ് സാഗറിന്റെ ഓര്‍മയില്‍ സുപ്രധാന തീരുമാനം പങ്കുവെച്ച് നടി മീന; കയ്യടിച്ച് സോഷ്യല്‍ മീഡിയഭര്‍ത്താവ് സാഗറിന്റെ ഓര്‍മയില്‍ സുപ്രധാന തീരുമാനം പങ്കുവെച്ച് നടി മീന; കയ്യടിച്ച് സോഷ്യല്‍ മീഡിയ

'ഞങ്ങള്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്'; റിയാസിനും ജാസ്മിനും റോണ്‍സനും ഒപ്പമുള്ള കിടിലന്‍ ഫോട്ടോയുമായി നിമിഷ

സംസ്ഥാനത്ത് കുടുംബാസൂത്രണം കൂടുതൽ വിപുലീകരിക്കുകയാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഡയരക്ടർ ബിജയ് പനിഗ്രഹി പറയുന്നത്. കുടുംബാസൂത്രണത്തെക്കുറിച്ച് നവദമ്പതികൾക്കായി ബോധവൽക്കരണ പരിപാടികളും നടത്തും. ഗ്രാമീണ, നഗരമേഖലകളിലെല്ലാം നടക്കുന്ന കുടുംബാസൂത്രണ പദ്ധതി അടുത്ത മാസം ആരംഭിക്കും.

English summary
Odisha governmet decided to give wedding gifts including contraceptives to newlyweds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X