കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പേടിയില്‍ ഒഡീഷയും ജാര്‍ഖണ്ഡും; കോടികള്‍ പ്രഖ്യാപിച്ച് കളംനിറയുന്നു, വഴികാട്ടി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ദേശീയതലത്തില്‍ രാഷ്ട്രീയ തരംഗം മാറുന്നു. വ്യവസായികളെയും കോര്‍പറേറ്റുകളെയും പിന്തുണയ്ക്കുന്ന സമീപനത്തില്‍ സംസ്ഥാന ഭരണകൂടങ്ങള്‍ മാറ്റംവരുത്തുന്നു. ഇതിന് വഴിമരുന്നിട്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. അടുത്തിടെ ബിജെപിയില്‍ നിന്ന് പിടിച്ചടക്കിയ മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷിക മേഖലയെ ചേര്‍ത്തുപിടിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്.

കര്‍ഷകര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപിയും മറ്റു പാര്‍ട്ടികളും ഭയക്കുന്നു. ഇതോടെ വന്‍ പ്രഖ്യാപനങ്ങളാണ് എല്ലാ സംസ്ഥാനത്തും. ഗുജറാത്ത് മുതല്‍ അസം വരെയും ഒഡീഷ മുതല്‍ ജാര്‍ഖണ്ഡ് വരെയും ഇപ്പോള്‍ മല്‍സരിച്ച് കര്‍ഷകരെ സ്‌നേഹിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ബിജെഡി ആശങ്കയില്‍

ബിജെഡി ആശങ്കയില്‍

ഒഡീഷ ഭരിക്കുന്നത് ബിജു ജനതാദള്‍ ആണ്. എന്‍ഡിഎ സഖ്യത്തില്‍ മുമ്പുണ്ടായിരുന്നു ബിജെഡി. ഇപ്പോള്‍ തനിച്ചാണ്. ഒഡീഷയില്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നിലാണ് ബിജെപി. ബിജെഡിക്ക് തൊട്ടുപിന്നില്‍. ബിജെപി അടുത്ത തിരഞ്ഞെടുപ്പില്‍ മുന്നേറുമോ എന്ന ആശങ്ക ബിജെഡി നേതാവും മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കിനുണ്ട്.

ബിജെഡി തന്ത്രം ഇങ്ങനെ

ബിജെഡി തന്ത്രം ഇങ്ങനെ

ബിജെപിയെ മാത്രമല്ല, ഇപ്പോള്‍ കോണ്‍ഗ്രസിനെയും പേടിക്കേണ്ട അവസ്ഥയിലാണ് നവീന്‍ പട്‌നായിക്. ദേശീയതലത്തില്‍ ബിജെപിക്ക് തിരിച്ചടി ഏല്‍ക്കുകയും കോണ്‍ഗ്രസ് കുതിച്ചുയരുകയും ചെയ്തതോടെ ബിജെഡിക്ക് ആശങ്ക വര്‍ധിച്ചു. കര്‍ഷകരെ കൂട്ടുപിടിച്ചുള്ള കോണ്‍ഗ്രസ് തന്ത്രം തന്നെയാണ് ബിജെഡിയും പയറ്റുന്നത്.

10000 കോടിയുടെ പദ്ധതി

10000 കോടിയുടെ പദ്ധതി

കര്‍ഷകരുടെ ക്ഷേമത്തിന് 10000 കോടിയുടെ പദ്ധതിയാണ് ഒഡീഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമമാണ് തങ്ങളുടെ താല്‍പ്പര്യമെന്ന് നവീന്‍ പട്‌നായിക് പറയുന്നു. പുതിയ പദ്ധതിക്ക് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

സര്‍ക്കാര്‍ കണ്ട വഴി

സര്‍ക്കാര്‍ കണ്ട വഴി

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏക മാര്‍ഗം കര്‍ഷകരെ ശാക്തീകരിക്കുകയാണെന്ന് നവീന്‍ പട്‌നായിക് പറയുന്നു. അതുകൊണ്ടാണ് 10000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകരുടെ വിളകള്‍ക്ക് കൂടുതല്‍ മൂല്യം കണക്കാക്കും. കൂടാതെ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായവും നല്‍കാനും ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു.

ജാര്‍ഖണ്ഡിലും നീക്കങ്ങള്‍

ജാര്‍ഖണ്ഡിലും നീക്കങ്ങള്‍

കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡ് സര്‍ക്കാര്‍. 2250 കോടി രൂപയുടെ പദ്ധതിയാണ് കര്‍ഷകര്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. 23 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറയുന്നു.

കര്‍ഷക സ്‌നേഹം

കര്‍ഷക സ്‌നേഹം

ഇടത്തരം, ദരിദ്ര്യ കര്‍ഷക വിഭാഗങ്ങള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം ഏക്കറിന് 5000 രൂപ വച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രി കൃഷി യോജന എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് 2500 കോടി സര്‍ക്കാര്‍ ചെലവിടുകയെന്നും രഘുബര്‍ ദാസ് പറഞ്ഞു.

രാഹുല്‍ ഗാന്ധി തുടക്കമിട്ടു

രാഹുല്‍ ഗാന്ധി തുടക്കമിട്ടു

കര്‍ഷകരുടെ കടങ്ങള്‍ കോണ്‍ഗ്രസ് ഭരണമുള്ള എല്ലാ സംസ്ഥാനത്തും എഴുതിതള്ളുമെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങള്‍ ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. ഈ സാഹചര്യത്തില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലേറിയ ഉടനെ മൂന്ന് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കിത്തുടങ്ങി.

ബിജെപിക്ക് ആശങ്ക

ബിജെപിക്ക് ആശങ്ക

കോണ്‍ഗ്രസ് നീക്കങ്ങള്‍ ബിജെപിക്ക് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കി. ഈ അവസരത്തില്‍ കോണ്‍ഗ്രസ് മുന്നേറുമെന്ന് ബിജെപി ഭയക്കുന്നു. കോണ്‍ഗ്രസിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. ആദ്യ പ്രഖ്യാപനം ഗുജറാത്തില്‍ നിന്നാണ് വന്നത്. തൊട്ടുപിന്നാലെ അസമിലും ഇപ്പോള്‍ ജാര്‍ഖണ്ഡിലും ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

വൈദ്യുതി ബില്ല് കുടിശ്ശിക വേണ്ട

വൈദ്യുതി ബില്ല് കുടിശ്ശിക വേണ്ട

ഗുജറാത്തില്‍ ഗ്രാമീണ മേഖലയിലെ വൈദ്യുതി ബില്ല് കുടിശ്ശിക എഴുതിതള്ളാന്‍ ബിജെപി തീരുമാനിച്ചു. 650 കോടിയോളം രൂപയാണ് ഇതുവഴി സര്‍ക്കാരിന് നഷ്ടമാകുക. കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി കര്‍ഷകരെ രക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി സൂചിപ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് ചെയ്തത്

കോണ്‍ഗ്രസ് ചെയ്തത്

രണ്ടുലക്ഷംരൂപ വരെയുള്ള കാര്‍ഷിക വായ്പയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിതള്ളുന്നത്. കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുമണിക്കൂറിനകമാണ് ഈ തീരുമാനം കൈക്കൊണ്ടത്. 34 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നു കമല്‍നാഥിന്റെ പ്രഖ്യാപനം. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്‍ അധികാരമേറ്റ പിന്നാലെ 6100 കോടി രൂപയുടെ കാര്‍ഷിക പാക്കേജ് പ്രഖ്യാപിച്ചു.

ആശ്വാസവുമായി ബിജെപി

ആശ്വാസവുമായി ബിജെപി

ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടിശ്ശിക എഴുതിതള്ളല്‍ 6.22 ലക്ഷം പേര്‍ക്ക് ഗുണം ചെയ്യുന്നതാണ്. 650 കോടിയാണ് ഗുജറാത്തില്‍ ഗ്രാമീണ മേഖലയിലെ വൈദ്യുതി ബില്ലില്‍ കുടിശ്ശികയുള്ളത്. ഈ തുക വേണ്ടെന്ന വെക്കുകയാണെന്ന് ഗുജറാത്ത് ഊര്‍ജവകുപ്പ് മന്ത്രി സൗരഭ് പട്ടേല്‍ പറഞ്ഞു. വൈദ്യുതി മോഷണം, ബില്ല് അടയ്ക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് വൈദ്യുതി വിച്ഛേദിച്ചവര്‍ക്കും ആശ്വാസം ലഭിക്കും.

അമേരിക്ക സ്തംഭിച്ചു; മതിലിന് ഫണ്ടില്ല, സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം നിര്‍ത്തി, അന്തിമചര്‍ച്ച അമേരിക്ക സ്തംഭിച്ചു; മതിലിന് ഫണ്ടില്ല, സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം നിര്‍ത്തി, അന്തിമചര്‍ച്ച

English summary
Odisha govt announces Rs 10,000 crore scheme for development of farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X