കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത ദിനത്തില്‍ ഒഡീഷ സര്‍ക്കാരിന്റെ നീക്കം; സ്ത്രീ സ്വയം സഹായക സംഘങ്ങള്‍ക്ക് പ്രത്യേക വകുപ്പ്

Google Oneindia Malayalam News

ഭുവനേശ്വര്‍: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി സ്ത്രീകള്‍ക്കായിഒരു പുത്തന്‍ നടപടിയാണ് ഒഡീഷ സര്‍ക്കാര്‍ സ്വീകരിച്ചത്. സംസ്ഥാനത്തെ സ്ത്രീ സ്വയം സഹായക സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി മിഷന്‍ ശക്തി എന്ന പേരില്‍ ഒരു പ്രത്യേക വകുപ്പ് തന്നെ സര്‍ക്കാര്‍ തുടങ്ങി.

വനിതാ ദിനത്തിന് രണ്ട് ദിനം മുമ്പായിരുന്നു ഇത്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മാര്‍ച്ച് എട്ട് മുതല്‍ പുതിയ വകുപ്പ് നിലവില്‍ വരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

Odisha

പുതിയ വകുപ്പ് രൂപീകരിക്കുന്നതോടെ സ്വയം സഹായക സംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ മറ്റ് വകുപ്പുകള്‍ക്ക് കീഴില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒറ്റവകുപ്പിന് കീഴിലേക്ക് വരുമ്പോള്‍ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും 2001 മുതല്‍ സംസ്ഥാനത്തെ സ്വയം സഹായക സംഘങ്ങളുടെ അംബ്രല്ല ഓര്‍ഗനൈസേഷന്‍ ആയി മിഷന്‍ ശക്തി പ്രവര്‍ത്തിക്കുന്നുണ്ട്.

Recommended Video

cmsvideo
Actor Mithun Chakraborty joins BJP | Oneindia Malayalam

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

വേദാന്ത ലിമിറ്റഡിന് ബോക്‌സൈറ്റ് ആയിര് വില്‍ക്കുന്നതിലും സംസ്ഥാനമന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉരുക്ക്, ഖനി വകുപ്പിന് കീഴിലുള്ള ഒഎംസി ലിമിറ്റഡിനാണ് ഇതിന് അനുമതി നല്‍കിയിട്ടുള്ളത്. ഒരു മെട്രിക് ടണിന് ആയിരം രൂപ നിരക്കില്‍ ആയിരിക്കും വില്‍പന.

രുഹാനി ശര്‍മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Odisha Govt Announces Separate Department To Strengthen Self Help Groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X